ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് രണ്ടാം ഓവറില്‍ തന്നെ സയിം അയൂബിന്റെ (1) വിക്കറ്റ് നഷ്ടമായി. ബാബര്‍ അസം (19), ഫഖര്‍ സമാന്‍ (9), സാഹിബ്‌സദ ഫര്‍ഹാന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരെ നാലാം ടി20യില്‍ പാകിസ്ഥാന് വേണ്ടി 90 റണ്‍സ് നേടിയിട്ടും മുഹമ്മദ് റിസ്വാന് ആരാധകരുടെ വക പരിഹാസം. 63 പന്തുകള്‍ നേരിട്ടാണ് റിസ്വാന്‍ ഇത്രയും റണ്‍സെടുത്തത്. ഓപ്പണറായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പറുടെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആറ് ഫോറും മാത്രമാണ് ഉണ്ടായിരുന്നത്. മെല്ലെപ്പോക്കാണ് താരത്തെ ട്രോളാന്‍ പുതിയ കാരണം. 20 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷട്ത്തില്‍ 158 റണ്‍സാണ് നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന് രണ്ടാം ഓവറില്‍ തന്നെ സയിം അയൂബിന്റെ (1) വിക്കറ്റ് നഷ്ടമായി. ബാബര്‍ അസം (19), ഫഖര്‍ സമാന്‍ (9), സാഹിബ്‌സദ ഫര്‍ഹാന്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ പാകിസ്ഥാന്‍ നാലിന് 86 എന്ന നിലയിലായി. റിസ്വാനാവട്ടെ വേഗത്തില്‍ റണ്‍സ് കണ്ടെത്താനും സാധിച്ചില്ല. മധ്യ ഓവറുകളില്‍ പതുക്കെയാണ് റണ്‍സ് വന്നത്. ഇതിനിടെ ഇഫ്തിഖര്‍ അഹമ്മദും (10) പവലിയനില്‍ തിരിച്ചെത്തി. പിന്നീട് അവസാന ഓവറുകളില്‍ മുഹമ്മദ് നവാസ് നേടിയ റണ്‍സാണ് സ്‌കോര്‍ 150 കടത്തിയത്. 9 പന്തുകള്‍ നേരിട്ട താരം 21 റണ്‍സാണ് നേടിയത്.
മൊത്തം ഇന്നിംഗ്‌സില്‍ പകുതിയില്‍ കൂടുതല്‍ പന്തുകളും നേരിട്ടത് റിസ്വാനായിരുന്നു. എന്നിട്ടും വലിയ സ്‌കോറിലേക്ക് നയിക്കാന്‍ റിസ്വാന്‍ ശ്രമിച്ചില്ലെന്നാണ് ആരാധകരുടെ പരാതി. എക്‌സില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...
രണ്ട് വിക്കറ്റ് വീതം നേടിയ മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരാണ് പാകിസ്ഥാനെ താരതമ്യേ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആഡം മില്‍നെയ്ക്ക് ഒരു വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനും മോശം തുടക്കമാണ് ലഭിച്ചത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് ഓവറില്‍ മൂന്നിന് 26 എന്ന നിലയിലാണ് ആതിഥേയര്‍. ഫിന്‍ അലന്‍ (8), ടീം സീഫെര്‍ട്ട് (0), വില്‍ യംഗ് (4) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. പാക് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിക്കാണ് മൂന്ന് വിക്കറ്റുകളും. ഡാരില്‍ മിച്ചല്‍ (3), ഗ്ലെന്‍ ഫിലിപ്‌സ് (6) എന്നിവരാണ് ക്രീസില്‍.
