മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം സൗരഭ് നേത്രവല്‍ക്കറാണ് പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. 2010 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച സൗരഭ് 13 റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ വിട്ടുകൊടുത്തത്.

ഡല്ലാസ്: ടി20 ലോകകപ്പില്‍ യുഎസിനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റിനെതിരെ കനത്ത ട്രോള്‍. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.

മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം സൗരഭ് നേത്രവല്‍ക്കറാണ് പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. 2010 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച സൗരഭ് 13 റണ്‍സ് മാത്രമാണ് സൂപ്പര്‍ ഓവറില്‍ വിട്ടുകൊടുത്തത്. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള താരം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. കാല്‍ഫോര്‍ണിയയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിട്ട് ജോലി ചെയ്യുകയായിരുന്നു സൗരഭ്. 2019ലാണ് ആദ്യമായി യുഎസിന് വേണ്ടി ഏകദിനത്തില്‍ കളിക്കുന്നത്. അതേവര്‍ഷം യുഎഇക്കെതിരെ ടി20 മത്സരത്തിലും അരങ്ങേറി. എന്തായാലും പാകിസ്ഥാന്റെ തോല്‍വി ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പാകിസ്ഥാന് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് മുഹമ്മദ് ആമിറായിരുന്നു. ഓവറില്‍ എക്‌സ്ട്രായിനത്തില്‍ മാത്രം യുഎസിന് എട്ട് റണ്‍സ് ലഭിച്ചു. 10 റണ്‍സ് മാത്രമാണ് യുഎസ് താരങ്ങളായ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിംഗും അടിച്ചെടുത്തത്. പാകിസ്ഥാന് വേണ്ടി മറുപടി ബാറ്റിംഗിനെത്തിയത് ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദുമായിരുന്നു. മൂന്നാം പന്തില്‍ നേത്രവല്‍ക്കര്‍ ഇഫ്തികറിനെ പുറത്താക്കി. തുടര്‍ന്നത്തെിയ ഷദാബ് ഖാന് ജയിപ്പിക്കാന്‍ സാധിച്ചതുമില്ല.

ടി20 ലോകകപ്പില്‍ വന്‍ അട്ടിമറി! സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനെ തുരത്തി അമേരിക്ക; നാണംകെട്ട് ബാബറും സംഘവും

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ബാബര്‍ അസം (44), ഷദാബ് ഖാന്‍ (40) എന്നിവരാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷഹീന്‍ അഫ്രീദി 23 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 38 പന്തില്‍ 50 റണ്‍സെടുത്ത മൊനാങ്ക് പട്ടേലാണ് യുഎസിനെ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താന്‍ സഹായിച്ചത്.