കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ സര്‍പ്രൈസായിരുന്നു പിയൂഷ് ചൗള. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 6.75 കോടി നല്‍കിയാണ് ചൗളയെ സ്വന്തമാക്കിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും ചൗളയ്ക്കായി വാശിയോടെ ലേലം വിളിച്ചെങ്കിലും ഒടുവില്‍ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ അത്ര നല്ല സ്വീകരണമല്ല ചൗളയ്ക്ക് ലഭിക്കുന്നത്. താരത്തിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് ആരാധകര്‍. ഇമ്രാന്‍ താഹിറും ഹര്‍ഭജന്‍ സിങ്ങും സ്പിന്നര്‍മാരായുള്ളപ്പോള്‍ എന്തിനാണ് മറ്റൊരു താരമെന്നാണ് ആരാധകരുടെ ചോദ്യം. ചില ട്രോളുകള്‍ വായിക്കാം...