നാഗ്പൂര്‍: ഒരിക്കല്‍കൂടി മോശം പ്രകടനം പുറത്തെടുത്തതോടെ ട്രോളര്‍മാരുടെ ഇരയായി മാറിയിരിക്കുകയാണ് ഋഷഭ് പന്ത്. നാഗ്പൂരില്‍ ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ ഒമ്പത് പന്തില്‍ നിന്ന് ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് പന്തിന് സാധിച്ചത്. കഴിഞ്ഞ കുറച്ച്  ദിവസങ്ങളിലായി വിക്കറ്റിന് പിന്നിലും മുന്നിലും മോശം പ്രകടനമായിരുന്നു പന്തിന്റേത്. ഇതോടെ ട്രോളര്‍മാര്‍ ഒരിക്കല്‍കൂടി പന്തിനെ ഏറ്റെടുത്തു. ഇനിയും എന്തിനാണ് പന്തിനെ കളിപ്പിക്കുന്നതെന്നാണ് ട്രോളര്‍മാരുടെ ചോദ്യം. മറ്റുള്ള താരങ്ങള്‍ക്ക് നല്‍കുന്ന അവസരങ്ങള്‍ക്കൊപ്പം സഞ്ജു സാംസണും അവസരം നല്‍കികൂടെയെന്ന് പലരും ചോദിക്കുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...