ഹൃദയാഘാതം മൂലമാണ് കെ കെയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ കുഴഞ്ഞുവീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം.

പ്രമുഖ ഗായകന്‍ കെ കെയുടെ (കൃഷ്ണകുമാര്‍ കുന്നത്ത്) അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ക്രിക്കറ്റ് ലോകവും. മലയാളിയായ കെ കെ (K K Death) ശ്രദ്ധേയനായത് ഹിന്ദി-തമിഴ് സിനിമാഗാനങ്ങളിലൂടെയായിരുന്നു. മലയാളത്തില്‍ ഒരേയൊരു ഗാനം മാത്രമാണ് അദ്ദേഹം ആലപിച്ചിട്ടുള്ളൂ. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന കണ്‍സേര്‍ട്ടിന് പിന്നാലെയാണ് ഗായകന്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തത്. 

ഹൃദയാഘാതം മൂലമാണ് കെ കെയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരിക്കുകയാണിപ്പോള്‍. മൃതദേഹത്തില്‍ കണ്ട മുറിവുകള്‍ കുഴഞ്ഞുവീണപ്പോള്‍ സംഭവിച്ചതാകാമെന്നാണ് നിഗമനം. കെകെ താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അദ്ദേഹത്തിന്റെ മരണത്തില്‍ അനില്‍ കുംബ്ലെ, വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, വിവിഎസ് ലക്ഷ്മണ്‍, സുനില്‍ ജോഷി തുടങ്ങിയവര്‍ അനുശോചിച്ചു.

കെ കെയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെട്ടുത്തുന്നുവെന്ന് അനില്‍ കുംബ്ലെ ട്വിറ്ററില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം...

Scroll to load tweet…

കെ കെയുടെ മരണവാര്‍ത്ത വിഷമിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണല്‍ വിരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചിട്ടു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സെവാഗ്.

Scroll to load tweet…

ജീവിതം എത്രത്തോളം അസ്ഥിരവും ഒരുപ്പറപ്പുമില്ലാത്തതുമാണെന്ന് നോക്കൂവെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള കെല്‍പ്പ് നല്‍കട്ടെയെന്നും യുവരാജ്.

Scroll to load tweet…

കെ കെ, അദ്ദേഹം സമ്മാനിച്ച സംഗീതത്തിലൂടെ ജീവിക്കുമെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. 

Scroll to load tweet…

സംഗീതാസ്വദകര്‍ക്ക് ഇന്ന്് വിഷമമേറിയ ദിവസമാണിതെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ സുനില്‍ ജോഷി പറഞ്ഞു. ലക്ഷ്മണിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് സുനില്‍ ജോഷി തന്റെ വാക്കുകള്‍ കുറിച്ചിട്ടത്.

Scroll to load tweet…