Asianet News MalayalamAsianet News Malayalam

ഇന്ത്യക്കെതിരെ നിര്‍ണായ ടോസ് ജയിച്ച് ഇംഗ്ലണ്ട്, ജയിച്ചാൽ സെമി ഉറപ്പാക്കാം; പ്ലേയിംഗ് ഇലവനിൽ മാറ്റമില്ല

ലഖ്നൗവിലെ പിച്ച് സ്പിന്നര്‍മാരെ സഹായ്ക്കുമെന്നാണ് കരുതുന്നത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാനിടയുള്ളതിനാലാണ് ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടോസിന് ശേഷം പറഞ്ഞു.

Cricket World Cup 2023, India vs England Live Upates England Won the toss and choose to field gkc
Author
First Published Oct 29, 2023, 1:39 PM IST

ലഖ്നൗ: ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ലഖ്നൗവിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തുെമെന്ന് കരുതിയെങ്കിലും ജയിച്ച ടീമില്‍ ഇന്ത്യ മാറ്റമൊന്നും വരുത്തിയില്ല. ടോസ് ജയിച്ചിരുന്നെങ്കിലും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു.

ശ്രീലങ്കക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഇംഗ്ലണ്ടും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നത്. ഇന്ന് ഇംഗ്ലണ്ടിനെ വീഴ്ത്തിയാല്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യക്കാവും. അതേസമയം, അവസാന നാലിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്താനാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ലോകകപ്പിൽ ഇംഗ്ലണ്ടുംഇന്ത്യയും തമ്മിലുള്ള ഒന്‍പതാം മത്സരമാണിത്. കണക്കുകളില്‍ നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിനാണ്. നാലെണ്ണത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ഇന്ത്യ ജയിച്ചു. ഒരു മത്സരം ടൈ ആയി. 2019ലെ ലോകകപ്പില്‍ മുഖാമുഖം വന്നപ്പോള്‍ ജയം ഇംഗ്ലണ്ടിനായിരുന്നു. 31 റണ്‍സിനാണ് അന്ന് ഇംഗ്ലണ്ട് ജയിച്ചത്.

അവര്‍ മൂന്നുപേരാണ് എന്‍റെ ഹീറോസ്, ക്രിക്കറ്റിലെ ഇഷ്ടതാരങ്ങളെക്കുറിച്ച് ബാബര്‍ അസം

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, ലിയാം ലിവിംഗ്സ്റ്റൺ/ഹാരി ബ്രൂക്ക്, മൊയിൻ അലി, സാം കുറാൻ, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios