ടി20 കരിയറില്‍ സ്മൃതിയുടെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണിത്. 86 റണ്‍സായിരുന്നു ഇന്നത്തെ മത്സരത്തിന് മുമ്പുണ്ടായിരുന്ന മികച്ച സ്‌കോര്‍. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ മാത്രം താരത്തിന് സാധിച്ചില്ല.

കേപ്ടൗണ്‍: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ മിന്നു പ്രകടനമായിരുന്നു. 56 പന്തുകള്‍ നേരിട്ട താരം 87 റണണ്‍സ് നേടിയിരുന്നു. മന്ദാനയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. പിന്നീട് മത്സരം ഇന്ത്യ ജയിക്കുകയും ചെയ്തു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ ഇടം നേടി. മത്സരത്തിലെ താരവും സ്മൃതിയായിരുന്നു.

ടി20 കരിയറില്‍ സ്മൃതിയുടെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറാണിത്. 86 റണ്‍സായിരുന്നു ഇന്നത്തെ മത്സരത്തിന് മുമ്പുണ്ടായിരുന്ന മികച്ച സ്‌കോര്‍. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ മാത്രം താരത്തിന് സാധിച്ചില്ല. ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പരിക്ക് കാരണം മന്ദാനയ്ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പോലും ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ സ്മൃതി ഒന്നാമതുണ്ട്. ഇതുവരെ 149 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണറുടെ സമ്പാദ്യം.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ മത്സരത്തില്‍ ഏഴ് പന്തില്‍ 10 റണ്‍സുമായി സ്മൃതി മടങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരെ 41 പന്തില്‍ 52 റണ്‍സ് നേടി ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കി. ഇന്ന് നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 87 റണ്‍സും. ഇതുവരെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികതള്‍ നേടിയതും മന്ദാന തന്നെ. കൂടുതല്‍ സിക്‌സുകള്‍ താരത്തിന്റെ പേരിലാണ്. 

ടി20 വനിതാ ലോകകപ്പ്: അയര്‍ലന്‍ഡിനെതിരെ രക്ഷപ്പെട്ടു! ഇന്ത്യ സെമിയില്‍; നേരിടേണ്ടി വരിക കരുത്തരെ

ഗംഭീര പ്രകടനത്തിന് പിന്നാലെ സ്മൃതിയെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ലോക ക്രിക്കറ്റിന്റെ റാണിയെന്നാണ് ആരാധര്‍ വിശേഷിപ്പിക്കുന്നത്. അതേസമയം, സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതിലുള്ള നിരാശയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഹര്‍മന്‍പ്രീത് കൗറിന് ശേഷം വനിതാ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടാനുള്ള അവസരമാണ് സ്മൃതി നഷ്ടമാക്കിയത്. എങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതില്‍ പൂര്‍ണ സംതൃപ്തി. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…