ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 31ാം പിറന്നാളാണ് ഇന്ത്യ. കോലിയാവട്ടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ നിന്ന് അവധിയെടുത്ത് വിശ്രമത്തിലാണ്. എങ്കിലും ടീമംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കോലിയുടെ പിറന്നാള്‍ ദിവസം ആശംസകള്‍ നേര്‍ന്നത്. ഇന്ത്യന്‍ ടെസ്റ്റ് ഉപനായകന്‍ അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിങ്, മായങ്ക് അഗര്‍വാള്‍ മുന്‍താരങ്ങളായ വിരേന്ദര്‍ സെവാഗ്, വി വി എസ് ലക്ഷ്മണ്‍ എന്നിവരെല്ലാം കോലിക്ക് ആശംസകളുമായെത്തിയിട്ടുണ്ട്. ട്വീറ്റുകള്‍ വായിക്കാം...