കൊളംബൊ: തകര്‍പ്പന്‍ പ്രകടനത്തോടെ ശ്രീലങ്കയുടെ ഇതിഹാസതാരം ലസിത് മലിംഗ ഏകദിന കുപ്പായമഴിച്ചു. ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയാണ് മലിംഗ ലങ്കയുടെ ഏകദിന ജേഴ്‌സിയില്‍ നിന്ന് വിരമിക്കുന്നത്. ഏകദിനത്തില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് ഗാലെക്കാരന്‍. 

മുപ്പത്തിയഞ്ചുകാരനായ താരം 220 ഇന്നിംഗ്സുകളില്‍ നിന്ന് 338 വിക്കറ്റ് നേടി. മുത്തയ്യ മുരളീധരന്‍(523 വിക്കറ്റ്) ചാമിന്ദ വാസ്(399 വിക്കറ്റ്) എന്നിവരാണ് മലിംഗയുടെ മുന്നിലുള്ളത്. ടെസ്റ്റില്‍ നിന്ന് 2011ല്‍ വിരമിച്ച താരം മറ്റ് ഫോര്‍മാറ്റുകളില്‍ തുടരുകയായിരുന്നു. എന്നാല്‍ അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മലിംഗ അറിയിച്ചിരുന്നു. 

ഏകദിനത്തില്‍ ഹാട്രിക്ക് ഉള്‍പ്പടെയാണ് മലിംഗ വിക്കറ്റ് വേട്ട നടത്തിയത്. ഏകദിനത്തില്‍ ഇത്രയും ഹാട്രിക് വീഴ്ത്തിയ മറ്റൊരു താരമില്ല. ലോകകപ്പില്‍ മാത്രം 56 വിക്കറ്റ് നേടി. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും മലിംഗയുടെ അക്കൗണ്ടിലുണ്ട്. 73 ടി20യില്‍ 97 വിക്കറ്റും മലിംഗ സ്വന്തമാക്കി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് മലിംഗ. താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുള്ള ചില ട്വീറ്റുകള്‍ കാണാം..