ഡല്‍ഹിക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. അതേസമയം, ലക്നൗ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നിര്‍ണായക ടോസ് ജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയില്‍ കനത്ത മഴ പെയ്തതിനാല്‍ മൂടിയിട്ടിരുന്ന പിച്ചില്‍ നിന്ന് തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്നതിനാലാണ് ബൗളിംഗ് തെരഞ്ഞെടുത്തതെന്ന് ടോസിനുശേഷം ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്ട മായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ പേസര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡല്‍ഹിക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. അതേസമയം, ലക്നൗ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ജോഷ് ഇംഗ്ലിസ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ പേസര്‍ മായങ്ക് യാദവിന് പകരം ആവേശ് ഖാന്‍ ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി. പോയിന്‍റ് പട്ടികയില്‍ ചെന്നൈ ആറാമതും ലക്നൗ അവസാന സ്ഥാനത്തുമാണ്. സാങ്കേതികമായി ലക്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെങ്കിലും നേരിയ സാധ്യത മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. അതേസമയം, ഇന്നലെ ഗുജറാത്ത് രാജസ്ഥാനെ തോല്‍പിച്ചതോടെ ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള വഴി ഒന്നു കൂടി ദുര്‍ഘടമായി.

Scroll to load tweet…

ലക്നൗ സൂപ്പർ ജയന്‍റ്സ് പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, നിക്കോളാസ് പൂരൻ, റിഷഭ് പന്ത് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം, അക്ഷത് രഘുവംശി, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി, ദിഗ്‌വേഷ് സിംഗ് റാഠി, പ്രിൻസ് യാദവ്.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവർട്ടൺ, അകീൽ ഹൊസൈൻ, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, മുകേഷ് ചൗധരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക