രണ്ടാം ദിനം അവസാന സെഷനില്‍ 86 റണ്‍സെടുത്ത കരുണരത്നെയെ സ്വേപ്സണ്‍ മടക്കിയതോടെ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തി. എന്നാല്‍ ബാറ്റിംഗിനിടെ നേരെ എതിരെയുള്ള മീഡിയ ബോക്സില്‍ മഞ്ഞ ഷര്‍ട്ട് ധരിച്ചൊരാള്‍ എഴുന്നേറ്റ് നടക്കുന്നത് കാരണം തനിക്ക് പന്തില്‍ നേരെ ശ്രദ്ധിക്കാനാവുന്നില്ലെന്ന് മാത്യൂസ് അമ്പയറോട് പരാതി പറഞ്ഞു.
ഗോള്‍: ശ്രീലങ്ക-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ശ്രീലങ്കന്‍ ടീം ബാറ്റ് ചെയ്യുന്നതിനിടെ രസകരമായൊരു സംഭവം ഗ്രൗണ്ടില്‍ അരങ്ങേറി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സിന് മറുപടി പറയാനിറങ്ങിയ ലങ്കക്ക് തുടക്കത്തിലെ ഓപ്പണര്‍ പാതും നിസങ്കയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ദിമുത് കരുണരത്നെയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 150 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി.
രണ്ടാം ദിനം അവസാന സെഷനില്‍ 86 റണ്‍സെടുത്ത കരുണരത്നെയെ സ്വേപ്സണ്‍ മടക്കിയതോടെ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്തി. എന്നാല്‍ ബാറ്റിംഗിനിടെ ബാറ്റിംഗ് ക്രീസിന് നേരെ എതിരെയുള്ള മീഡിയ ബോക്സില്‍ മഞ്ഞ ഷര്‍ട്ട് ധരിച്ചൊരാള്‍ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാരണം തനിക്ക് പന്തില്‍ നേരെ ശ്രദ്ധിക്കാനാവുന്നില്ലെന്ന് എയ്ഞ്ചലോ മാത്യൂസ് അമ്പയറോട് പരാതി പറഞ്ഞു.
അമ്പയര്‍ മാധ്യമപ്രവര്‍ത്തനോട് ഗ്രൗണ്ടില്‍ നിന്ന് ഇരിക്കാന്‍ ആവശ്യപ്പെടുന്നതിനിടെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സ്റ്റംപ് മൈക്കിന് അടുത്തെത്തി. മാധ്യമപ്രവര്‍ത്തകന്‍ തന്‍റെ പരിചയക്കാരനായ ജെഫ് ലെമണ്‍ ആണെന്ന് തിരിച്ചറിഞ്ഞ വാര്‍ണര്‍ സ്റ്റംപ് മൈക്കിലൂടെ ബ്രോഡ്കാസ്റ്റര്‍മാരുടെ ശ്രദ്ധക്ക് മീഡിയാ റൂമില്‍ മഞ്ഞ ഷര്‍ട്ടിട്ട് നില്‍ക്കുന്ന ജെഫ് ലെമണോട് ഒന്നിരിക്കാന്‍ പറയുമോ എന്ന് ആവശ്യപ്പെടുകയായിരുന്നു. വാര്‍ണറുടെ ആവശ്യം കോട്ട്കമന്‍റേറ്റര്‍മാരും മീഡിയാ ബോക്സിലെ മാധ്യമപ്രവര്‍ത്തകം കളിക്കാരും പൊട്ടിച്ചിരിച്ചു.
ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെക്കുറിച്ചും കളിക്കാരെക്കുറിച്ചും നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ലെമണ്‍ ആകട്ടെ ചിരിയോടെയാണ് വാര്‍ണറുടെ ആവശ്യം സ്വീകരിച്ചത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 364 റണ്‍സിന് മറുപടിയായി രണ്ടാം ദിനം 184-2 എന്ന സ്കോറിലാണ് ലങ്ക ക്രീസ് വിട്ടത്.
