കരുണരത്നെക്കെതിരെ എല്‍ബിഡബ്ല്യു അപ്പീലിനായാണ് ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. എന്നാല്‍ പാഡില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയ പന്ത് സ്ലിപ്പില്‍ നിന്ന് വാര്‍ണര്‍ പറന്നു പിടിച്ചിരുന്നു.

കൊളംബോ: ശ്രീലങ്ക-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം സ്പിന്നര്‍മാരുടെ വിളയാട്ടമായിരുന്നു. ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ വീണ 10 വിക്കറ്റില്‍ എട്ടു വിക്കറ്റുമെടുത്ത് ഓസീസ് സ്പിന്നര്‍മാരായ നഥാന്‍ ലിയോണും മിച്ചല്‍ സ്വപ്സണും ചേര്‍ന്നായിരുന്നു. ലിയോണ്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ സ്വപ്സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇതില്‍ ലങ്കന്‍ നായകന്‍ കരുണരത്നെയെ വീഴ്ത്താന്‍ ഡേവിഡ് വാര്‍ണറെടുത്ത ക്യാച്ച് ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. 84 പന്തില്‍ 28 റണ്‍സെടുത്ത കരുണരത്നെ ലിയോണിന്‍റെ പന്തില്‍ സ്ലിപ്പില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

'സഞ്ജു അയര്‍ലന്‍ഡിനെതിരെ നന്നായി കളിച്ചു, പക്ഷേ..! മുന്‍ പാകിസ്ഥാന്‍ താരത്തിന്റെ അഭിപ്രായം നിരാശപ്പെടുത്തും

കരുണരത്നെക്കെതിരെ എല്‍ബിഡബ്ല്യു അപ്പീലിനായാണ് ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. എന്നാല്‍ പാഡില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയ പന്ത് സ്ലിപ്പില്‍ നിന്ന് വാര്‍ണര്‍ പറന്നു പിടിച്ചിരുന്നു.

Scroll to load tweet…

റീപ്ലേകളില്‍ കരുണരത്നെയുടെ ബാറ്റിലും പാഡിലും കൊണ്ടശേഷമാണ് പന്ത് വാര്‍ണറുടെ കൈകളിലെത്തിയതെന്ന് വ്യക്തമായതോടെ അമ്പയര്‍ ക്യാച്ച് ഔട്ട് വിധിക്കുകയും ചെയ്തു. കരുണരത്നെയുടെ വിക്കറ്റ് വീണതോടെ ലങ്കന്‍ ബാറ്റിംഗ് തകര്‍ന്നടിഞ്ഞു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക ആദ്യ ദിനം 212 റണ്‍സിന് ഓള്‍ ഔട്ടായി. 58 റണ്‍സെടുത്ത നിരോഷന്‍ ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍.

ഇംഗ്ലണ്ടിനെതിരെ നിര്‍ണായക ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് ആശ്വാസം; രോഹിത് നയിക്കാനെത്തുമെന്ന് റിപ്പോര്‍ട്ട്