Asianet News MalayalamAsianet News Malayalam

ഐപിഎല്‍ താരലേലം: ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍, സ്റ്റെയ്‌ന്‍ ആര്‍സിബി വിട്ട് എങ്ങോട്ടുമില്ല

ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നല്ലെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ പേസര്‍ ഡ്വെയ്ന്‍ സ്റ്റെയ്‌നിന്റെ കാര്യത്തിലും സംഭവിച്ചു. ആദ്യ രണ്ട് തവണയും ആരുമെടുത്തില്ലെങ്കിലും മൂന്നാം തവണ സ്റ്റെയ്‌നിനെ ടീമിലെത്തിക്കാന്‍ ടീമുണ്ടായി.
 

dayle styen wil play for rcb in next ipl season
Author
Kolkata, First Published Dec 19, 2019, 9:24 PM IST

കൊല്‍ക്കത്ത: ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നല്ലെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ പേസര്‍ ഡ്വെയ്ന്‍ സ്റ്റെയ്‌നിന്റെ കാര്യത്തിലും സംഭവിച്ചു. ആദ്യ രണ്ട് തവണയും ആരുമെടുത്തില്ലെങ്കിലും മൂന്നാം തവണ സ്റ്റെയ്‌നിനെ ടീമിലെത്തിക്കാന്‍ ടീമുണ്ടായി. വീണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കും. രണ്ട് കോടിക്കാണ് താരം ബംഗ്ലൂരിലെത്തിയത്. അതേസമയം 2018ലെ വിക്കറ്റ് വേട്ടക്കാരനായ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ ടൈയെ ഒരു കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 

ശ്രീലങ്കന്‍ താരം ഇസുരു ഉഡാനയെ 50 ലക്ഷത്തിന് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഷഹബാസ് അഹമ്മദിനേയും നിഖില്‍ നായിക്കിനേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സെടുത്തപ്പോള്‍ ടോം കുറാനെ ഒരു കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. എന്നാല്‍ ഓസീസ് താരം  മാര്‍കസ് സ്‌റ്റോയിനിസ് 4.80 കോടിക്ക് ഡല്‍ഹി കാപിറ്റല്‍സിലേക്ക് പോയി. അതേസമയം വിനയ് കുമാന്‍ വിന്‍ഡീസ് പേസര്‍ കെസ്രിക്ക് വില്യംസ്, കുശാല്‍ പെരേര, കോളിന്‍ ഡി ഗ്രാന്‍ഹോം എന്നിവരെ എടുക്കാന്‍ ആളുണ്ടായിരുന്നില്ല. ബെന്‍ കട്ടിംഗ്, കോളിന്‍ മണ്‍റോ എന്നിവരുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. ബാംഗ്ലൂരിനും രാജസ്ഥാനും ഇനിയും രണ്ട് ഓവര്‍സീസ് താരങ്ങളെ സ്വന്തമാക്കാനുള്ള അവസരമുണ്ട്. എന്നാല്‍ മറ്റു ആറ് ഫാഞ്ചൈസികള്‍ തങ്ങളുടെ അവസരങ്ങള്‍ മുഴുവനായി ഉപയോഗിച്ചു. 

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ടോം ബാന്റണെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. ഒരു കോടി രൂപയ്ക്കാണ് ബാന്റണെ കൊല്‍ക്കത്ത ടീമിലെടുത്തത്. ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി അടിച്ചാണ് ബാന്റണ്‍ താരമായത്. ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാനെ മൂന്ന് കോടി രൂപക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

ഓസ്‌ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണെ നാലു കോടിക്ക് ബാംഗ്ലൂര്‍ സ്വന്തമാക്കി. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരമായ പ്രവിണ്‍ ടാംബെയെ കൊല്‍ക്കത്ത 20 ലക്ഷം രൂപ നല്‍കി സ്വന്തമാക്കി. 48കാരനായ ടാംബെ ഈ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടി കളിക്കാരനാണ്. അതേസമയം, അഫ്ഗാന്റെ 14കാരന്‍ നൂര്‍ അഹമ്മദിനെ ആരും സ്വന്തമാക്കിയില്ല.

ഓസീസ് പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍, ഇംഗ്ലണ്ടിന്റെ ലിയാം പ്ലങ്കറ്റ്, ഓസീസിന്റെ സീ ആബട്ട്, ന്യൂസിലന്‍ഡിന്റെ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍ ശ്രീലങ്കയുടെ ഇസുരു ഉദാന എന്നിവര്‍ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനറെ ഫാബിയന്‍ അലനെ 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.

Follow Us:
Download App:
  • android
  • ios