പന്തെറിയും മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്ട്രൈക്കറെ പുറത്താക്കുന്നതിനെ മങ്കാദിംഗ് എന്നതിന് പകരം റണ്ണൗട്ട് എന്നാക്കി ഐസിസി പുനര്‍നാമകരണം ചെയ്തിരുന്നു. മങ്കാദിംഗ് നിയമപരമായി ശരിയായിരുന്നെങ്കിലും മാന്യതയില്ലാത്ത കളിയായാണ് ക്രിക്കറ്റ് ലോകം പൊതുവെ വിലയിരുത്തിയിരുന്നത്.

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ട്രൈസ്റ്റന്‍ സ്റ്റബ്സിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം വേണ്ടെന്ന് വെച്ച് ദീപക് ചാഹര്‍. മത്സരത്തിലെ പതിനാറാം ഓവര്‍ എറിയാനെത്തിയ ചാഹര്‍ റണ്ണപ്പ് എടുത്ത് ക്രീസിലെത്തിയപ്പോഴേക്കും നോണ്‍ സ്ട്രൈക്കറായിരുന്ന സ്റ്റബ്സ് റണ്ണിനായി ക്രീസ് വിട്ടിരുന്നു. പന്തെറിയാതെ തിരിച്ചു നടന്ന ചാഹര്‍ സ്റ്റംപിളക്കുന്നതുപോലെ കാണിച്ചെങ്കിലും ഒരു ചെറു ചിരിയോടെ മടങ്ങി. ചാഹര്‍ പന്തെറിയാതിരുന്നത് എന്തെന്ന് നോക്കാനായി തിരിഞ്ഞപ്പോഴാണ് സ്റ്റബ്സിന് അബദ്ധം മനസിലായത്.

പന്തെറിയും മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്ട്രൈക്കറെ പുറത്താക്കുന്നതിനെ മങ്കാദിംഗ് എന്നതിന് പകരം റണ്ണൗട്ട് എന്നാക്കി ഐസിസി പുനര്‍നാമകരണം ചെയ്തിരുന്നു. മങ്കാദിംഗ് നിയമപരമായി ശരിയായിരുന്നെങ്കിലും മാന്യതയില്ലാത്ത കളിയായാണ് ക്രിക്കറ്റ് ലോകം പൊതുവെ വിലയിരുത്തിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ബൗളറായ ആര്‍ അശ്വിന്‍ മാത്രമാണ് ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടുന്ന ബാറ്ററെ റണ്ണൗട്ടാക്കാനുള്ള അവകാശത്തിനായി ശക്തമായി വാദിച്ചത്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ അശ്വിന്‍ ഇത്തരത്തില്‍ പുറത്താക്കുകയും ചെയ്തിരുന്നു.

യോര്‍ക്കര്‍ എറിയാനറിയുന്ന ആരുമില്ലേ നമ്മുടെ ടീമില്‍; വീണ്ടും തല്ലുമാല, രോക്ഷാകുലരായി ആരാധകര്‍

Scroll to load tweet…

അടുത്തിടെ വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് ഡീനിനെ റണ്ണൗട്ടാക്കിയത് വലിയ വിവാദത്തിനും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഇംഗ്ലണ്ട് പുരുഷ ടീം നായകന്‍ ബെന്‍ സ്റ്റോക്സ് വരെ ഇന്ത്യന്‍ താരത്തിന്‍റെ നടപടിയെ വിമര്‍ശിക്കുകയും ഇന്ത്യന്‍ കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ഇഥിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.

നോണ്‍ സ്ട്രൈക്കര്‍ എടുക്കുന്ന അധിക ആനനുകൂല്യം എടുത്തു കളയാന്‍ ഐസിസി റണ്ണൗട്ടാക്കുന്നത് നിയമവിധേയമാക്കിയിട്ടും അതിന് തുനിയാതെ മാന്യനയാ ദീപക് ചാഹറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്