ജോഫ്ര ആര്‍ച്ചർ തിരിച്ചെത്തി, ഐപിഎല്ലിൽ മിന്നിയ സാള്‍ട്ടും ജാക്സും ടീമിൽ; ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമായി
ഐപിഎല്ലില്‍ നിന്ന് വിട്ടു നിന്ന ഹാരി ബ്രൂക്കും ടീമിലുണ്ട്. ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം റീസ് ടോപ്‌ലി, മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവരാണ് പേസ് നിരയിലുള്ളത്.
ലണ്ടൻ: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് മാസങ്ങളോളം ടീമില്‍ നിന്ന് പുറത്തായിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍ ക്രിസ് ജോര്‍ദ്ദാനും 15 അംഗ ടീമിലെത്തി. ജോസ് ബട്‌ലര്‍ തന്നെയാണ് നായകന്‍.
ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി തകര്‍ത്തടിക്കുന്ന ഫിള്‍ സാള്‍ട്ട് ഓപ്പണറായി ഇംഗ്ലണ്ട് ടീമിലെത്തിയപ്പോള്‍ ആര്‍സിബിക്കായി കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് സെഞ്ചുറി നേടിയ വില്‍ ജാക്സാണ് മറ്റൊരു അപ്രതീക്ഷിത എന്‍ട്രി. പഞ്ചാബ് കിംഗ്സിനായി സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ജോണി ബെയര്‍സ്റ്റോയും 15 അംഗ ടീമിലെത്തി.
ഇന്ത്യൻ ടീമിലെത്തി വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജു ഒടുവില്‍ ലോകകപ്പിന്, ആവേശത്തില്‍ ആരാധകര്‍
ഐപിഎല്ലില്‍ നിന്ന് വിട്ടു നിന്ന ഹാരി ബ്രൂക്കും ടീമിലുണ്ട്. ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം റീസ് ടോപ്‌ലി, മാര്‍ക്ക് വുഡ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നര്‍മാരായി ആദില്‍ റഷീദും ടോം ഹാര്‍ട്‌ലിയും ടീമിലെത്തിയപ്പോള്ർ വൈസ് ക്യാപ്റ്റനായ മൊയീന്‍ അലി മൂന്നാം സ്പിന്നറാവും. ലിയാം ലിവിംഗ്‌സ്റ്റണ്‍, ബെന്‍ ഡക്കറ്റ് എന്നിവരും 15 അംഗ ടീമില്‍ ഇടം നേടി.
2022ല്‍ കിരീടം നേടിയ ടീമില്‍ ആറ് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. ഓപ്പണര്‍ അലക്സ് ഹെയില്‍സ്, ഡേവിഡ് മലന്‍, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, ടൈമല്‍ മില്‍സ് എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായത്. 2022ല ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ലോകകപ്പ് നഷ്ടമായ ബെയര്‍സ്റ്റോയും ടോപ്‌ലിയും ഇത്തവണയും ലോകകപ്പിനുണ്ട്. ലോകകപ്പിന് മുമ്പ് മെയ് അവസാനം പാകിസ്ഥാനുമായി നാല് മത്സര ടി20 പരമ്പരയിലും ഇംഗ്ലണ്ട് കളിക്കും.
ഓറഞ്ച് ക്യാപ്: സഞ്ജുവിനെ പിന്നിലാക്കി റുതുരാജും സായ് സുദർശനും; ഒന്നാം സ്ഥാനത്ത് അഞ്ഞൂറാനായി കോലി
ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ഫിൽ സാൾട്ട്, വിൽ ജാക്ക്‌സ്, ജോണി ബെയർസ്റ്റോ, ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയിൻ അലി (വൈസ് ക്യാപ്റ്റൻ), സാം കറൻ, ക്രിസ് ജോർദാൻ, ടോം ഹാർട്ട്‌ലി, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, റീസ് ടോപ്‌ലി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക