നേരത്തെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തകര്‍ത്തടിക്കുന്ന മക്ഗുർകിന് പകരം വെറ്ററന്‍ താരം ഡേവിഡ് വാര്‍ണറെയും മാത്യു വെയ്ഡിനെയും പോലുള്ള താരങ്ങളെ ടീമിലെടുത്തിന് ഓസീസ് ടീമിനെ ആരാധകര്‍ വിമര്‍ശിച്ചിരുന്നു.

മെല്‍ബണ്‍: ഐപിഎല്ലില്‍ ഡല്‍ഹിക്കായി തകര്‍ത്തടിച്ച യുവതാരം ജേക് ഫ്രേസര്‍ മക്‌ഗുര്‍കിനെ ടി20 ലോകകപ്പിനുള്ള റിസര്‍വ് ടീമില്‍ ഉള്‍പ്പെടുത്തി ഓസ്ട്രേലിയ.മക്‌ഗുര്‍കിനൊപ്പം ഓള്‍ റൗണ്ടര്‍ മാറ്റ് ഷോര്‍ട്ടിനെയും ഓസീസ് റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോകകപ്പ് പോലെ വലിയൊരു ടൂര്‍ണമെന്‍റിനിടെ ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ പറ്റിയ പകരക്കാരെ ലഭിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഇരുവരെയും ടീമിലെടുത്തതെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി തലവന്‍ ജോര്‍ജ് ബെയ്‌ലി പറഞ്ഞു.

നേരത്തെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തകര്‍ത്തടിക്കുന്ന മക്ഗുർകിന് പകരം വെറ്ററന്‍ താരങ്ങളാ. ഡേവിഡ് വാര്‍ണറെയും മാത്യു വെയ്ഡിനെയുമെല്ലാം ടീമിലെടുത്തിന് ഓസീസ് ടീമിനെ ആരാധകര്‍ വിമര്‍ശിച്ചിരുന്നു.ഐപിഎല്ലില്‍ ആദ്യ മത്സരങ്ങളില്‍ മധ്യനിരയില്‍ കളിച്ച മക്‌ഗുര്‍ക് ഓപ്പണറായതോടെയാണ് എതിരാളികളെ ഞെട്ടിച്ച് തകര്‍ത്തടിച്ചത്. ഓപ്പണറായി മക്ഗുര്‍ക് തകര്‍ത്തടിച്ചതോടെ ഓസീസ് ഇതിഹാസം ഡേവിഡ് വാര്‍ണര്‍ക്ക് പ്ലേയിംഗ് ഇലവനിലെ സ്ഥാന നഷ്ടമാകുകയും ചെയ്തിരുന്നു. 234 സ്ട്രൈക്ക് റേറ്റില്‍ തകര്‍ത്തടിച്ച മക്‌ഗുര്‍ക് ഒമ്പത് മത്സരങ്ങളില്‍ നാല് അര്‍ധസെഞ്ചുറി അടക്കം 330 റണ്‍സാണ് ഡല്‍ഹിക്കായി ഈ സീസണില്‍ നേടിയത്.

ഐപിഎല്‍ ക്വാളിഫയർ, ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, മഴ ഭീഷണിയില്ല; പക്ഷെ ഉഷ്ണതരംഗത്തിനെതിരെ കരുതലെടക്കണം

രണ്ട് താരങ്ങളെ മാത്രമാണ് ഓസീസ് ട്രാവലിംഗ് റിസര്‍വായി ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ടീമില്‍ നാല് താരങ്ങളാണ് ട്രാവലിംഗ് റിസര്‍വായി ഉള്ളത്.കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന ലോകകപ്പും നേടിയ ഓസ്ട്രേലിയ ടി20 ലോകകപ്പ് കൂടി നേടി ട്രിപ്പിള്‍ തികക്കാനാണ് ഇത്തവണ ഇറങ്ങുന്നത്. ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിയ നായകന്‍ പാറ്റ് കമിന്‍സ് ടീമിലുണ്ടെങ്കിലും ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ് ലോകകപ്പില്‍ ഓസീസിനെ നയിക്കുന്നത്.

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം: മിച്ച് മാർഷ് , ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്‌വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വേഡ്, ഡേവിഡ് വാർണർ, ആദം സാംപ.

ട്രാവലിംഗ് റിസർവുകൾ: മാത്യു ഷോർട്ട്, ജേക്ക് ഫ്രേസർ-മക്ഗുർക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക