Asianet News MalayalamAsianet News Malayalam

ഹാര്‍ദിക് പാണ്ഡ്യക്കിട്ട് ഗംഭീര പണി കൊടുത്ത് റിഷഭ് പന്തും സംഘവും! പോയിന്റ് പട്ടികയില്‍ ആദ്യ നാലിനടുത്ത് ഡല്‍ഹി

എട്ട് മത്സരങ്ങളില്‍ 14 പോയിന്റുളള രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാം സ്ഥാനത്ത്. പ്ലേ ഏറെക്കുറെ ഉറപ്പായ ടീമാണ് രാജസ്ഥാന്‍.

delhi capitals improved their place in ipl 2024 point table
Author
First Published Apr 25, 2024, 9:50 AM IST

ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി ഡല്‍ഹി കാപിറ്റല്‍സ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് എട്ട് പോയിന്റാണുള്ളത്. നാല് ജയവും അഞ്ച് തോല്‍വിയുമാണ് അക്കൗണ്ടില്‍. ഡല്‍ഹിയോട് തോറ്റ ഗുജറാത്ത് ടൈറ്റന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും എട്ട് പോയിന്റ് വീതമുണ്ട്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ അഞ്ചാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നാല് വീതം ജയവും തോല്‍വിയുമാണ് ചെന്നൈക്ക്. ഡല്‍ഹിയുടെ പിന്നില്‍ ഏഴാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ അഞ്ചെണ്ണം തോറ്റു. നാല് ജയവും.

എട്ട് മത്സരങ്ങളില്‍ 14 പോയിന്റുളള രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാം സ്ഥാനത്ത്. പ്ലേ ഏറെക്കുറെ ഉറപ്പായ ടീമാണ് രാജസ്ഥാന്‍. ഒരു മത്സരം മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ആറ് മത്സരങ്ങള്‍ ഇനിയും രാജസ്ഥാന് ബാക്കിയുണ്ട്. പത്ത് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഇത്രയും തന്നെ പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. ലഖ്‌നൗ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ. ഹൈദരാബാദും കൊല്‍ക്കത്തയും എട്ട് മത്സരങ്ങളാണ് കളിച്ചത്.

സഞ്ജുവിനേയും വെട്ടി റിഷഭ് പന്ത് കുതിക്കുന്നു! റണ്‍വേട്ടക്കാരില്‍ ആദ്യ മൂന്നില്‍, സഞ്ജുവിന് തിരിച്ചടി

മുംബൈ എട്ടാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് മുംബൈക്ക്. അഞ്ച് തോല്‍വികള്‍ മുംബൈയുടെ അക്കൗണ്ടിലുണ്ട്. മൂന്ന് ജയവും. ആറ് മത്സരങ്ങള്‍ ഇനി കളിക്കാനുള്ള മുംബൈക്ക് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പരാജയപ്പെടരുത്. മുംബൈക്ക് പിന്നില്‍ പഞ്ചാബ് കിംഗ്‌സാണ്. ഒമ്പതാം സ്ഥാനത്തുള്ള അവര്‍ക്ക് എട്ട് മത്സരങ്ങളില്‍ നാല് പോയിന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ആര്‍സിബി അവസാന സ്ഥാനത്ത്.

Follow Us:
Download App:
  • android
  • ios