ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ പ്ലയിങ് ഇലവനില്‍ ഇടം നേടിയപ്പോള്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമൊ എന്നുള്ളതായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക.

മുംബൈ: ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ പ്ലയിങ് ഇലവനില്‍ ഇടം നേടിയപ്പോള്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമൊ എന്നുള്ളതായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. എന്നാല്‍ എല്ലാവരേയു അമ്പരപ്പിച്ച് സഞ്ജു മൂന്നാമതായി ക്രീസിലെത്തി. സിക്‌സടിച്ച് തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ മടങ്ങേണ്ടിവന്നു.

ഋഷഭ് പന്തിന് പകരമാണ് സഞ്ജു ക്രീസിലെത്തിയത്. ഇപ്പോള്‍ പന്തിനെ തഴഞ്ഞ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഓപ്പണറായ ശിഖര്‍ ധവാന്‍. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സഞ്ജുവിനെ നേരത്തെ ഇറക്കിയതെന്നാണ് ധവാന്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ടി20 ലോകകപ്പ് അടുത്തെത്തി. ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. അതിന് മുമ്പ് ശക്തമായ ടീമിനെ ഒരുക്കണം. അതുകൊണ്ട് പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കണം.

പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് അവസരം കൊടുക്കാനായിരുന്നു പദ്ധതി. അതുകൊണ്ടാണ് സഞ്ജുവിനെ മൂന്നാമത് കളിപ്പിച്ചത്. സഞ്ജുവിന് മാത്രമല്ല, മനീഷ് പാണ്ഡെയ്ക്കും കളിക്കാന്‍ അവസരം തെളിഞ്ഞു. ഇത്തരം പരീക്ഷണങ്ങളിലൂടെ മാത്രമെ മികച്ച ടീമിനെ തിരഞ്ഞെടുക്കാന്‍ കഴിയൂ.'' ധവാന്‍ പറഞ്ഞുനിര്‍ത്തി.