ലോർഡ്സ് സ്റ്റേഡിയത്തിന്റെ ഉടമകളായ എം സി സിയാണ് ക്രിക്കറ്റിൽ നിയമങ്ങൾ നിർമിക്കുന്നതും പരിഷ്കരിക്കുന്നതും. ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിൽ പങ്കാളികളായ താരമാണ് ധോണിയും റെയ്നയും യുവരാജും.

ലോര്‍ഡ്സ്: അ‍ഞ്ച് ഇന്ത്യൻ താരങ്ങൾക്ക് എംസിസിയുടെ അംഗീകാരം. എം എസ് ധോണി, സുരേഷ് റെയ്ന, യുവരാജ് സിംഗ്, മിതാലി രാജ്, ജുലൻ ഗോസ്വാമി എന്നിവർക്കാണ് ആജീവനാന്ത അംഗത്വം നൽകി എംസിസി ആദരിച്ചത്. ലോർഡ്സ് സ്റ്റേഡിയത്തിന്റെ ഉടമകളായ എം സി സിയാണ് ക്രിക്കറ്റിൽ നിയമങ്ങൾ നിർമിക്കുന്നതും പരിഷ്കരിക്കുന്നതും. ഇന്ത്യയുടെ 2011ലെ ഏകദിന ലോകകപ്പ് വിജയത്തിൽ പങ്കാളികളായ താരമാണ് ധോണിയും റെയ്നയും യുവരാജും.

മിതാലി രാജ് വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ജുലൻ ഗോസ്വാമി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവുമാണ്. പാകിസ്ഥാന്റെ മുഹമ്മദ് ഹഫീസ്, ഇംഗ്ലണ്ടിന്റെ ഓയിൻ മോർഗൻ, കെവിൻ പീറ്റേഴ്സൺ, ബംഗ്ലാദേശിന്റെ മഷ്റഫെ മൊർതാസ, ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ, ന്യൂസിലൻഡിന്റെ റോസ് ടൈലർ എന്നിവ‍ർക്കും എംസിസി ആജീവനാന്ത അംഗത്വം നൽകിയിട്ടുണ്ട്.

ഇതിനിടെ ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി മുന്‍ ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം നായകനുമായ എം എസ് ധോണി മാറിയിരുന്നു. ഐപിഎല്‍ പ്രതിഫലത്തേക്കാള്‍ മൂന്നിരട്ടി തുകയാണ് ധോണി മാര്‍ച്ചില്‍ അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷം ആദായ നികുതിയായി ഒടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ആദായത്തിന്‍റെ അടിസ്ഥാനത്തില്‍ ധോണി മുന്‍കൂര്‍ നികുതിയായി നല്‍കിയത് 38 കോടി രൂപയാണ്.

130 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ധോണിയുടെ പ്രതീക്ഷിത വരുമാനം. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ധോണിയുടെ സാമ്പത്തിക വരുമാനത്തില്‍ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ധോണി രാജ്യാന്തര കരിയര്‍ തുടങ്ങിയതുമുതല്‍ ജാര്‍ഖണ്ഡിലെ ഏറ്റവും വലിയ വ്യക്തിഗത നികുതിദായകനാണെന്നും ഇത്തവണയും അതില്‍ മാറ്റമൊന്നുമില്ലെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. 2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗിക വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇഷ്ടതാരം ആര്? എം എസ് ധോണിയോ എ ബി ഡിവില്ലേഴ്സോ, കുഴയ്ക്കുന്ന ചോദ്യം; മറുപടി നല്‍കി വിരാട് കോലി