ഇന്നലെ ഭുവി എറിഞ്ഞ പല പന്തുകളുടെയും വേഗം സ്പീഡോ മീറ്ററിലും ടെലിവിഷനിലും കണ്ട ആരാധകര്‍ ശരിക്കും കണ്ണു തള്ളി. 208 കിലോ മീറ്റര്‍ വരെ വേഗത്തിലാണ് ഭുവിയുടെ പന്തുകളെന്നാണ് ടിവിയില്‍ കാണിച്ചത്.

ഡബ്ലിന്‍: ക്രിക്കറ്റില്‍ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞതിന്‍റെ റെക്കോര്‍ഡ് മുന്‍ പാക് പേസറായ ഷൊയൈബ് അക്തറിന്‍റെ പേരിലാണ്. 161.3 കിലോ മീറ്റര്‍ വേഗം. ഐപിഎല്ലില്‍ സ്ഥിരമായി 155 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഇന്ത്യന്‍ താരം ഉമ്രാന്‍ മാലിക്കും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വേഗം കൊണ്ട് ഞെട്ടിച്ചത് ഇന്ത്യക്കായി അരങ്ങേറിയ ഉമ്രാന്‍ മാലിക്ക് അല്ല. ഇന്ത്യയുടെ സ്വിംഗ് കിങായ ഭുവനേശ്വര്‍ കുമാറായിരുന്നു.

ഇന്നലെ ഭുവി എറിഞ്ഞ പല പന്തുകളുടെയും വേഗം സ്പീഡോ മീറ്ററിലും ടെലിവിഷനിലും കണ്ട ആരാധകര്‍ ശരിക്കും കണ്ണു തള്ളി. 227 കിലോ മീറ്റര്‍ വരെ വേഗത്തിലാണ് ഭുവിയുടെ പന്തുകളെന്നാണ് ടിവിയില്‍ കാണിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ചര്‍ച്ചയാക്കുകയും ചെയ്തു. സാധാരായായി 130-140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്ന ഭുവിയെങ്ങനെ 200 കിലോ മീറ്റര്‍ വേഗമെറിഞ്ഞു എന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ ഇത് വെറും സാങ്കേതിക തകരാറാണെന്ന് പിന്നീട് വ്യക്തമായി.

'പ്രത്യേക കഴിവുണ്ട് അവന്! ലോകകപ്പിനുണ്ടാവുമെന്ന് കരുതുന്നു'; ഇന്ത്യന്‍ യുവതാരത്തെ പുകഴ്ത്തി മുന്‍ സെലക്റ്റര്‍

Scroll to load tweet…

അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിച്ചത് ഭുവനേശ്വര്‍ കുമാറായിരുന്നു. മഴമൂലം 12 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ഇന്ത്യക്കായി മൂന്നോവര്‍ എറിഞ്ഞ ഭുവി ഒരു മെയ്ഡിന്‍ ഓവര്‍ അടക്കം 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഐപിഎല്ലില്‍ വേഗം കൊണ്ട് ഞെട്ടിച്ച ഉമ്രാന്‍ മാലിക്ക് ഇന്നലെ ഇന്ത്യക്കായി അരങ്ങേറിയെങ്കിലും ഒരോവറില്‍ 14 റണ്‍സ് വഴങ്ങി നിരാശപ്പെടുത്തുകയും ചെയ്തു. മൂന്നോവറില്‍ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലും ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങി.മത്സരം ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

Scroll to load tweet…