കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.
മുംബൈ: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി ആരാധകര്‍. മൂന്നാം വിവാഹത്തിന് സാനിയയുടെ സമ്മതം കിട്ടിയോ എന്ന ചോദ്യമാണ് ഷൊയ്ബിനോട് ആരാധകര്‍ ചോദിക്കുന്നത്.
2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ പലപ്പോഴും ഷൊയ്ബുമായുള്ള ബന്ധം അത്ര സുഖകരമല്ലെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.
ഔദ്യോഗികമായി ഇരുവരും പിരിഞ്ഞതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഷൊയൈബ് മാലിക് വീണ്ടും വിവാഹിതനായ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വാക്കുകളും ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്.
രാജ്യത്തെ മുഴുന്‍ എതിരാക്കി വിവാഹം കഴിച്ചിട്ട് അവസാനം എന്ത് കിട്ടിയെന്ന ചോദ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സാനിയക്കെതിരെയും ഉയരുന്നുണ്ട്. എപ്പോഴാണ് ഷൊയ്ബ് മാലിക് സാനിയയില്‍ നിന്ന് വിവാഹമോചനം നേടിയതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഷൊയൈബ് മാലിക്കും നടി സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സനയുടെ ജന്മദിനത്തില്‍ മാലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത് സംശയങ്ങള്‍ വര്‍ധിപ്പിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സനയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച മാലിക്ക് 'ഹാപ്പി ബര്‍ത്ത്ഡേ ബഡ്ഡി' എന്നും കുറിച്ചിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
