മൂന്ന് റണ്‍സോടെ അസ്ഹര്‍ അലിയും ഒരു റണ്ണുമായി ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖിന്‍റെയും(13), ഇമാമുള്‍ ഹഖിന്‍റെയും(2) വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. പ്രഭാത് ജയസൂര്യക്കും രജിതക്കുമാണ് വിക്കറ്റ്.

ഗോള്‍: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 222 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്കായി 76 റണ്‍സെടുത്ത ദിനേശ് ചണ്ഡിമല്‍ മാത്രമെ തിളങ്ങിയുള്ളു. മറുപടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാന്‍ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്.

മൂന്ന് റണ്‍സോടെ അസ്ഹര്‍ അലിയും ഒരു റണ്ണുമായി ക്യാപ്റ്റന്‍ ബാബര്‍ അസമുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖിന്‍റെയും(13), ഇമാമുള്‍ ഹഖിന്‍റെയും(2) വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. പ്രഭാത് ജയസൂര്യക്കും രജിതക്കുമാണ് വിക്കറ്റ്.

ബാബറിന്‍റെ പിന്തുണക്ക് ഒടുവില്‍ മറുപടി നല്‍കി വിരാട് കോലി

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ മുന്‍നിരയെ ഹസന്‍ അലിയും യാസിര്‍ ഷായും ഷഹീന്‍ അഫ്രീദിയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ കരുണരത്നെയെ(1) വീഴ്ത്തി ഷഹീന്‍ അഫ്രീദിയാണ് ലങ്കയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. രണ്ടാം വിക്കറ്റില്‍ ഒഷാദ ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും ഫെര്‍ണാണ്ടോയെ(35) ഹസന്‍ അലിയും മെന്‍ഡിസിനെ(21) യാസിര്‍ ഷായും മടക്കി.

15 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ ഏയ്ഞ്ചലോ മാത്യൂസ് യാസിര്‍ ഷാക്ക് മുന്നില്‍ വീണു. ഡിക്‌വെല്ലയെ അഫ്രീദിയും മടക്കിയതോടെ 103-6ലേക്ക് കൂപ്പുകുത്തിയ ലങ്കയെ ചണ്ഡിമല്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പാണ് 200 കടത്തിയത്. രമേശ് മെന്‍ഡിസ്(11), മഹീഷ് തീക്ഷണ(38), രജിത(12*) എന്നിവര്‍ ചണ്ഡിമലിന് മികച്ച പിന്തുണ നല്‍കി. സ്കോര്‍ 177ല്‍ നില്‍ക്കെ ചണ്ഡിമലിനെ നഷ്ടമായെങ്കിലും അവസാന വിക്കറ്റില്‍ തീക്ഷണയും രജിയതും ചേര്‍ന്ന് 45 റണ്‍സടിച്ച് ലങ്കയെ 200 കടത്തുകയായിരുന്നു.

ജയിക്കുന്നവര്‍ക്ക് പരമ്പര; ഇംഗ്ലണ്ട്-ഇന്ത്യ മൂന്നാം ഏകദിനം നാളെ, വീണ്ടും കണ്ണുകള്‍ കോലിയില്‍

പാക്കിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 58 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹസന്‍ അലിയും യാസിര്‍ ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ട് ടെസറ്റുകളാണ് പരമ്പരയിലുള്ളത്. നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക സമനിലയാക്കിയിരുന്നു(1-1).