മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്.

ചെന്നൈ: ഏഷ്യാകപ്പ് തുടങ്ങാനിരിക്കുന്നതേയുള്ളു. ഈമാസം 31നാണ് ആദ്യ മത്സരം. ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളുടെ പ്രകടനമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. എല്ലാ ടീമുകള്‍ക്കും ലോകകപ്പിന് വേണ്ടി തയ്യാറെടുക്കാനുള്ള അവസരം കൂടിയാണിത്. സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യ - പാകിസ്ഥാന്‍ മത്സരമുണ്ട്. ലോകകപ്പിന് മുമ്പ് ഗ്ലാമര്‍ പോര് ക്രിക്കറ്റ് ആരാധകര്‍ക്ക് നേരിട്ട് കാണാം. ശ്രീലങ്കയിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. 

മത്സരത്തിന് മുമ്പ് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഹാരിസെന്നാണ് കാര്‍ത്തിക് പറയുന്നത്. ആര്‍സിബി വിക്കറ്റ് കീപ്പര്‍ കൂടിയായ കാര്‍ത്തികിന്റെ വാക്കുകള്‍... ''കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ടെന്നിസ് ബോള്‍ ക്രിക്കറ്റര്‍ മാത്രമായിരുന്നു. പിന്നീട് ലാഹോര്‍ ക്വലാന്‍ഡേഴ്‌സിന് വേണ്ടി കളിച്ചു. ഇന്ന് ലോക ക്രിക്കറ്റില്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഹാരിസ് എന്ന് പറയാം. പ്രത്യേകിച്ച ഡെത്ത് ഓവറുകളില്‍.'' കാര്‍ത്തിക് വ്യക്തമാക്കി.

സെപ്റ്റംബര്‍ രണ്ടിന് കാന്‍ഡിയിലാണ് ഏഷ്യാകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. സൂപ്പര്‍ ഫോറിലെത്തിയാല്‍ സെപ്റ്റംബര്‍ 10ന് കൊളംബോയില്‍ വീണ്ടും മറ്റൊരു മത്സരം കൂടി. ഫൈലിലെത്തിയാല്‍ വീണ്ടും ഇന്ത്യ - പാക് പോരാട്ടം. സെപ്റ്റംബര്‍ 17നാണ് മത്സരം. ഏഷ്യാ കപ്പില്‍ മൂന്ന് തവണ ഇന്ത്യ- പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വന്നാല്‍ അത് ഗംഭീരമാകും എന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍. നേപ്പാളാണ് ഇന്ത്യയും പാകിസ്ഥാനുമുള്ള ഗ്രൂപ്പിലെ മറ്റൊരു ടീം. 

രണ്ടാം ട്വന്‍റി 20: സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് നിരാശ വാര്‍ത്തയുമായി ആകാശ് ചോപ്ര

ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ - പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട പോരിന്റെ പോസ്റ്റര്‍ സ്റ്റാര്‍ സ്‌പോര്‍ട്സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എന്നിവരെല്ലാം പോസ്റ്ററിലുണ്ട്.