2007ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനെ സ്ലിപ്പില്‍ ഒരു പക്ഷിയെപ്പോലെ പറന്നുപിടിച്ച കാര്‍ത്തിക്കിന് പ്രായം 34 ആയെങ്കിലും ഇപ്പോഴും അത്ഭുത ക്യാച്ചുകളെടുക്കാന്‍ കഴിുമെന്നതിന്റെ ഉദാഹരണമാമിതെന്ന് ആരാധകര്‍ പറയുന്നു.

റാഞ്ചി: വിക്കറ്റിന് പിന്നില്‍ വീണ്ടുമൊരു വണ്ടര്‍ ക്യാച്ചുമായി ദിനേശ് കാര്‍ത്തിക്. ദേവ്ധര്‍ ട്രോഫിയില്‍ ഇന്ത്യ ബി ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെയാണ് കാര്‍ത്തിക് ഒറ്റകൈയില്‍ പറന്നുപിടിച്ചത്. ഇഷാന്‍ പരോള്‍ എറിഞ്ഞ മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ക്യാച്ച്.

കാര്‍ത്തിക്കിന്റെ ക്യാച്ചിന് കൈയടിച്ച് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു. 2007ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തിനെ സ്ലിപ്പില്‍ ഒരു പക്ഷിയെപ്പോലെ പറന്നുപിടിച്ച കാര്‍ത്തിക്കിന് പ്രായം 34 ആയെങ്കിലും ഇപ്പോഴും അത്ഭുത ക്യാച്ചുകളെടുക്കാന്‍ കഴിുമെന്നതിന്റെ ഉദാഹരണമാമിതെന്ന് ആരാധകര്‍ പറയുന്നു.

Scroll to load tweet…

കാര്‍ത്തിക്കിന് പ്രായമായെന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ക്യാച്ചെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സടിച്ചു. 86 റണ്‍സടിച്ച കേദാര്‍ ജാഥവും 54 റണ്‍സടിച്ച യശസ്വ ജയ്സ്വാളുമാണ് ഇന്ത്യ ബിക്കായി തിളങ്ങിയത്. വിജയ് ശങ്കര്‍ 33 പന്തില്‍ 45 റണ്‍സടിച്ചു.