വരാനിരിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ പുറത്തിരിക്കുകയാണെങ്കില്‍ അദ്ദേഹം മനസിലാക്കേണ്ടത്, കഴിഞ്ഞ ടെസ്റ്റിലെ പ്രകടനത്തിന്‍റെ പേരിലല്ല, കഴിഞ്ഞ അഞ്ചോ ആറോ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹത്തെ പുറത്തിരുത്തിയത് എന്നാണ്. അത് സ്വാഭാവികവുമാണ്.

ഇന്‍ഡോര്‍: മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന കെ എല്‍ രാഹുല്‍ തല്‍ക്കാലും ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കണമെന്ന് ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്. ഓസ്ട്രേലിയക്കെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ രാഹുലിന് പരം ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കണമെന്നും കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷം കളിച്ച 11 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒരു തവണ മാത്രമാണ് രാഹുലിന് 50 റണ്‍സ് പിന്നിടാനായത്. ഇതോടെ രാഹുലിനെ പുറത്താക്കി ഗില്ലിനെ ഓപ്പണറാക്കണെന്ന ആവശ്യം ശക്തമായിരുന്നു. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമില്‍ രാഹുലിനെ നിലനിര്‍ത്തിയെങ്കിലും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു.

ദില്ലി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ രാഹുല്‍ പുറത്തായത് ആ പന്തില്‍ കളിക്കാവുന്ന ഏറ്റവും മികച്ച ഷോട്ട് കളിച്ച ശേഷമാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ രാഹുല്‍ പുറത്തിരിക്കുകയാണെങ്കില്‍ അദ്ദേഹം മനസിലാക്കേണ്ടത്, കഴിഞ്ഞ ടെസ്റ്റിലെ പ്രകടനത്തിന്‍റെ പേരിലല്ല, കഴിഞ്ഞ അഞ്ചോ ആറോ പ്രകടനങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹത്തെ പുറത്തിരുത്തിയത് എന്നാണ്. അത് സ്വാഭാവികവുമാണ്.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ബൗളര്‍മാരില്‍ 5 വര്‍ഷത്തിനുശേഷം ഒന്നാം റാങ്കിന് പുതിയ അവകാശി; അശ്വിന്‍ രണ്ടാമത്

രാഹുല്‍ ക്ലാസ് കളിക്കാരനാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരം. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ പുറത്തിരുത്തേണ്ട സമയമായിരക്കുന്നു. ടെക്നിക്കിലെ പോരായ്മകളല്ല ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രശ്നം. ചുറ്റും കേള്‍ക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് ക്രിക്കറ്റില്‍ നിന്ന് കുറച്ചു സമയം ഇടവേളയെടുത്ത് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചെത്താന്‍ അദ്ദേഹത്തിനാവും.

രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലിനെ ഇന്‍ഡോര്‍ ടെസ്റ്റില്‍ കളിപ്പിക്കണം. ഇന്‍ഡോര്‍ ടെസ്റ്റില്‍ ഈ ഒരു മാറ്റം മാത്രമെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ടതുള്ളൂവെന്നും കാര്‍ത്തിക് പറഞ്ഞു. അടുത്ത മാസം ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്.