ആദ്യ ദിവസത്തെ കളി പൂര്‍ത്തിയായപ്പോള്‍ റിഷഭ് പന്തിന്‍റെ പ്രത്യാക്രമണത്തില്‍ ഇംഗ്ലണ്ട് തീര്‍ത്തും ഹതാശരായിരുന്നു. ആദ്യ ദിനം സ്റ്റംപെടുത്തതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ ഇംഗ്ലീഷ് ക്രിക്കറ്റില്‍ വന്ന തലക്കെട്ട് അടിച്ചു തകര്‍ത്ത പന്തിനെ ജോ റൂട്ട് പുറത്താക്കി എന്നായിരുന്നു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(England vs India) തകര്‍ച്ചയുടെ പടുകുഴിയില്‍ നിന്ന് ഇന്ത്യയെ ആദ്യ ദിനം കരകയറ്റിയത് റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയുമായിരുന്നു. 98-5ല്‍ നിന്ന് ഇരുവരും ചേര്‍ന്ന് ആദ്യ ദിനം ഇന്ത്യയെ 338-7ലേക്ക് എത്തിച്ചു. ആറാം വിക്കറ്റില്‍ 222 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തിയശേഷമാണ് പന്തും ജഡേജയും വേര്‍പിരിഞ്ഞത്.

146 റണ്‍സെടുത്ത പന്തിനെ ആദ്യ ദിനത്തിലെ അവസാന സെഷനില്‍ ജോ റൂട്ട് ആണ് പുറത്താക്കിയത്. 111 പന്തിലാണ് പന്ത് 146 റണ്‍സടിച്ചത്. റൂട്ടിനെതിരെ സിക്സ് അടിച്ചശേഷം അടുത്ത പന്തിലും സിക്സിന് ശ്രമിച്ച പന്തിനെ സ്ലിപ്പില്‍ സാക്ക് ക്രോളി പിടികൂടി.

ആദ്യ ദിവസത്തെ കളി പൂര്‍ത്തിയായപ്പോള്‍ റിഷഭ് പന്തിന്‍റെ പ്രത്യാക്രമണത്തില്‍ ഇംഗ്ലണ്ട് തീര്‍ത്തും ഹതാശരായിരുന്നു. ആദ്യ ദിനം സ്റ്റംപെടുത്തതിന് പിന്നാലെ ഇംഗ്ലണ്ട് ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ ഇംഗ്ലീഷ് ക്രിക്കറ്റില്‍ വന്ന തലക്കെട്ട് അടിച്ചു തകര്‍ത്ത പന്തിനെ ജോ റൂട്ട് പുറത്താക്കി എന്നായിരുന്നു. ആദ്യ ദിനം ഇംഗ്ലീഷ് ബൗളര്‍മാര്‍ മുഴുവന്‍ തലകുനിച്ച് മടങ്ങിയശേഷമായിരുന്നു പാര്‍ട്ട് ടൈം ബൗളറായ ജോ റൂട്ട് പന്തിന്‍റെ വിക്കറ്റെടുത്തത്.

ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സ്! ബുമ്രയ്ക്ക് ലോക റെക്കോര്‍ഡ്; മറികടന്നത് ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെ- വീഡിയോ

ആദ്യ ദിവസത്തെ കളിക്ക് ഇംഗ്ലണ്ട് ടീം നല്‍കിയ തലക്കെട്ട് ഇന്ത്യന്‍ താരമാ ദിനേശ് കാര്‍ത്തിക്കിന് അത്ര രസിച്ചില്ല. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും പന്തിനെ റൂട്ട് പുറത്താക്കിയെന്ന് പറഞ്ഞതാണ് ഡികെയെ ചൊടിപ്പിച്ചത്.

Scroll to load tweet…

ഇംഗ്ലീഷ് ക്രിക്കറ്റിന്‍റെ ട്വീറ്റിന് താഴെ ഡി കെ വിമര്‍ശനം കമന്‍റായി രേഖപ്പെടുത്തുകയും ചെയ്തു. ഒഅസാമാന്യ പ്രകടനം പുറത്തായ റിഷഭ് പന്തിനെക്കുറിച്ച് ഇതിലും നല്ല തലക്കെട്ട് ആവാമായിരുന്നു എന്നായിരുന്നു കാര്‍ത്തിക്കിന്‍റെ മറുപടി. ഉന്നതനിലവാരും പുലര്‍ത്തുന്ന ഇന്നിംഗ്സായിരുന്നു റിഷഭ് പന്തും ഇരു ടീമുകളും ആദ്യദിനം പുറത്തെടുത്തതെന്നും ഡി കെ ട്വിറ്ററില്‍ കുറിച്ചു.