ടീമെലെടുത്തതിന് പിന്നാലെ ബെസ്സ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ജീവമാക്കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ പല പഴയ ഫോട്ടുകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്.

ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലീഷ് പേസര്‍ ഒല്ലി റോബിന്‍സണ് പകരം ഡൊമിനിക് ബെസ്സിനെ ഉള്‍പ്പെടുത്തി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ വംശീയ- ലൈംഗിക അധിക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് താരത്തെ ഇസിബി സസ്‌പെന്‍ഡ് ചെയ്തത്. പകരമെത്തിയ സ്പിന്നര്‍ ബെസ്സും ചില്ലറകാരനല്ല. പരിഹാസങ്ങള്‍ പലതും താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. 

ടീമെലെടുത്തതിന് പിന്നാലെ ബെസ്സ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് നിര്‍ജീവമാക്കിയിരുന്നു. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ പല പഴയ ഫോട്ടുകളും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. ഇന്ത്യന്‍ ടീമിനേയും മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയേയും പരഹസിച്ചുള്ള പോസ്റ്റുകളും ബെസ്സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുണ്ടായിരുന്നു. 

Scroll to load tweet…

2013 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം ദേശീയഗാനം ചൊല്ലുമ്പോള്‍ ടീമിനെ അവഹേളിക്കുന്ന തരത്തില്‍ താരം ഒരു പോസ്റ്റിട്ടിരുന്നു. ചിത്രത്തിനൊപ്പം 'ഏറ്റവും പരിഹാസ്യമായ ദേശീയ ഗാനം' എന്ന് ബെസ്സ കുറിച്ചിട്ടു. ധോണിയെ പരഹസിക്കുന്ന തരത്തില്‍ മറ്റൊരു പോസ്റ്റുമുണ്ടായിരുന്നു. കളിക്കിടെ ബാറ്റ് മാറ്റാനായി ഒരുങ്ങുന്ന ധോണിയുടെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അപമാനിക്കല്‍. 'നിങ്ങള്‍ക്ക് കളിക്കാന്‍ എത്ര ബാറ്റുകള്‍ വേണം'. എന്നായിരുന്നു ബെസ്സിന്റെ പരിഹാസം കലര്‍ന്ന ചോദ്യം. ചിത്രത്തോടൊപ്പം 'ധോണി', 'വിഡ്ഢി' എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ഉപയോഗിച്ചിരുന്നു. 

ഇന്ത്യന്‍ ആരാധകര്‍ കടുത്ത വിയോജിപ്പാണ് ഇത്തരം പോസ്റ്റുകളോട് രേഖപ്പെടുത്തിയിരിക്കുന്നത്. താരത്തിനെതിരേയും നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.