കൊവിഡ് പശ്‌ചാത്തലത്തില്‍ ഒക്‌ടോബര്‍ 17 മുതൽ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്

ദുബായ്: ട്വന്‍റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ എതിരാളികള്‍ ആരെന്ന് ഇന്നറിയാം. ലോകകപ്പ് ഗ്രൂപ്പ് ക്രമം ഇന്ന് വൈകിട്ട് 3.30ന് ഐസിസി പ്രഖ്യാപിക്കും. എന്നാൽ മത്സരക്രമം അടുത്തയാഴ്‌ച മാത്രമേ പുറത്തുവിടൂ എന്ന് സൂചനയുണ്ട്. നറുക്കെടുപ്പില്‍ ഐസിസി ഉന്നതരും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പങ്കെടുക്കും. 

കൊവിഡ് പശ്‌ചാത്തലത്തില്‍ ഒക്‌ടോബര്‍ 17 മുതൽ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്ന് ഇംഗ്ലണ്ടിനെ തോല്‍പിച്ച് വിന്‍ഡീസ് കിരീടം ചൂടിയിരുന്നു.

ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കും വേദിയാവുന്നതിനാല്‍ ഇന്ത്യന്‍ ടീമും മറ്റ് ടീമുകളിലെ താരങ്ങളും സെപ്റ്റംബറോടെ യുഎഇയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാകും ഐപിഎല്‍ അവസാനിക്കുക. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണ് വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സീനിയര്‍ ടീം. മാഞ്ചസ്റ്ററില്‍ സെപ്റ്റംബര്‍ 10 മുതല്‍ 14 വരെയാണ് അവസാന ടെസ്റ്റ്. 

ഒളിംപിക്‌സ് മെഗാ ക്വിസ്: രണ്ടാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona