Asianet News MalayalamAsianet News Malayalam

അമ്പയര്‍ മാത്രമല്ല ഡിആര്‍എസും ചതിച്ചു; ജഡേജയുടെ പന്തില്‍ ഔട്ടായിട്ടും രക്ഷപ്പെട്ട് ഡേവിഡ് മില്ലര്‍

സൂര്യകുമാറിന് പകരം ക്യാപ്റ്റനായിരുന്ന ജഡേജയോട് ഡിആര്‍എസ് എടുക്കാന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ നിര്‍ബന്ധിച്ചെങ്കിലും ഇന്ത്യക്ക് ഡിആര്‍എസിന് പോകാനായില്ല. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡിആര്‍എസ് സംവിധാനം ഓഫായി പോയതാണ് റിവ്യു എടുക്കാന്‍ കഴിയാത്തതിന് കാരണമെന്ന് പിന്നീട് അധികൃതര്‍ വിശദീകരിച്ചു.

DRS stops working, India denied David Millers wicket in 3rd T20I
Author
First Published Dec 15, 2023, 10:01 AM IST

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് പണി തന്ന് അമ്പയറും ഡിആര്‍എസും. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനിടെ രവീന്ദ്ര ജഡേജയുടെ പന്തില്‍ ഡേവിഡ് മില്ലറെ വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. എന്നാല്‍ ക്യാച്ച് ഔട്ടിനായുള്ള ഇന്ത്യയുടെ അപ്പീല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിരസിച്ചു.

ഈ സമയം അമ്പയറുടെ തീരുമാനം റിവ്യു ചെയ്യാനുളള ഡിസിഷന്‍ റിവ്യു സിസ്റ്റം(ഡിആര്‍എസ്) പണിമുടക്കിയതിനാല്‍ ഇന്ത്യക്ക് റിവ്യു എടുക്കാനുമായില്ല. റീപ്ലേകളില്‍ പോലും പന്ത് മില്ലറുടെ ബാറ്റിന്‍റെ എഡ്ജില്‍ കൊണ്ടാണ് ജിതേഷ് ശര്‍മയുടെ കൈകളിലെത്തിയതെന്ന് വ്യക്തമായിരുന്നെങ്കിലും ഡിആര്‍എസ് എടുക്കാനാവാത്തതിനാല്‍ ഇന്ത്യക്ക് വിക്കറ്റ് നിഷേധിക്കപ്പെട്ടു. മില്ലര്‍ ബാറ്റിംഗ് തുടരുകയും ചെയ്തു.

നടുവൊടിച്ചു പിന്നെ വാലരിഞ്ഞു; പിറന്നാള്‍ ദിനത്തിൽ മറ്റൊരു ഇന്ത്യൻ ബൗളർക്കുമില്ലാത്ത ചരിത്ര നേട്ടവുമായി കുൽദീപ്

സൂര്യകുമാറിന് പകരം ക്യാപ്റ്റനായിരുന്ന ജഡേജയോട് ഡിആര്‍എസ് എടുക്കാന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ നിര്‍ബന്ധിച്ചെങ്കിലും ഇന്ത്യക്ക് ഡിആര്‍എസിന് പോകാനാവുമായിരുന്നില്ല. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡിആര്‍എസ് സംവിധാനം ഓഫായി പോയതാണ് റിവ്യു എടുക്കാന്‍ കഴിയാത്തതിന് കാരണമെന്ന് പിന്നീട് അധികൃതര്‍ വിശദീകരിച്ചു.

കുറച്ചു സമയത്തിനുശേഷം ഡി ആര്‍ എസ് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ലിസാഡ് വില്യംസിനെ ഇന്ത്യ ഡിആര്‍എസിലൂടെ പുറത്താക്കുകയും ചെയ്തു. 25 പന്തില്‍ 35 റണ്‍സെടുത്ത മില്ലറെ അവസാനം കുല്‍ദീപ് യാദവ് ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മില്ലര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രവും 12 റണ്‍സെടുത്ത ഡൊണോവന്‍ ഫെരേരയും. ഇന്ത്യക്കായി കുല്‍ദീപ് അഞ്ച് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios