പത്താം ഓവറില്‍ കുല്‍ദീപ് പന്തെറിയാനെത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 66-4 എന്ന നിലയിലായിരുന്നു. തന്‍റെ ആദ്യ ഓവറിലെ നാലാം പന്ത് സിക്സിന് പറത്തിയ ഡൊണോവന്‍ ഫെറേരിയയെ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കുല്‍ദീപ് വിക്കറ്റ് വേട്ട തുടങ്ങിയത്. തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തിൽ കുല്‍ദീപ് കേശവ് മഹാരാജിനെയും ക്ലീന്‍ ബൗള്‍ഡാക്കി.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 106 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പര സമനിലയാക്കിയപ്പോള്‍ ബൗളിംഗില്‍ തിളങ്ങിയത് കുല്‍ദീപ് യാദവായിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചും വാലരിഞ്ഞും കുല്‍ദീപ് ബൗളിംഗില്‍ തിളങ്ങി.

പത്താം ഓവറില്‍ കുല്‍ദീപ് പന്തെറിയാനെത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 66-4 എന്ന നിലയിലായിരുന്നു. തന്‍റെ ആദ്യ ഓവറിലെ നാലാം പന്ത് സിക്സിന് പറത്തിയ ഡൊണോവന്‍ ഫെറേരിയയെ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് കുല്‍ദീപ് വിക്കറ്റ് വേട്ട തുടങ്ങിയത്. തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തിൽ കുല്‍ദീപ് കേശവ് മഹാരാജിനെയും ക്ലീന്‍ ബൗള്‍ഡാക്കി.

വനിതാ ക്രിക്കറ്റിൽ 88 വര്‍ഷത്തിനിടെ ആദ്യം, ഇംഗ്ലണ്ടിനെതിരെ ബാസ്‌ബോള്‍ കളിച്ച് റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ടീം

ഒടുവില്‍ തന്‍റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നാന്ദ്രെ ബര്‍ഗറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ കുല്‍ദീപ് മൂന്നാം പന്തില്‍ ലിസാഡ് വില്യംസിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായിരുന്ന ഡേവിഡ് മില്ലറെ ലെഗ് സ്റ്റംപിലെറിഞ്ഞ് കുത്തിത്തിരിഞ്ഞ പന്തില്‍ ബൗള്‍ഡാക്കി കുല്‍ദീപ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചു.

Scroll to load tweet…

17 റണ്‍സിന് അഞ്ച് വിക്കറ്റ് എറഞ്ഞിട്ട കുല്‍ദീപ് തന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചരിത്ര നേട്ടം സ്വന്തമാക്കിയതെന്നും പ്രത്യേകതയാണ്. സെന രാജ്യങ്ങളില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ് യാദവ്. പിറന്നാൾ ദിനത്തില്‍ ടി20 ക്രിക്കറ്റില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമാണിത്. ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക ഒമ്പത് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ടി20 ക്രിക്കറ്റില്‍ പിറന്നാള്‍ ദിനത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ്. ഭുവനേശ്വര്‍ കുമാറിന് ശേഷം ടി20 ക്രിക്കറ്റില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറുമാണ് കുല്‍ദീപ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക