ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പ്രതീക്ഷവെക്കുന്ന സൂര്യകുമാര്‍ യാദവിനും(7) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ശിവം മാവിയാണ് സൂര്യകുമാറിനെ പുറത്താക്കിയത്.
ആളൂര്‍: ദുലീപ് ട്രോഫി സെമി ഫൈനലില്‍ സെന്‍ട്രല്‍ സോണിനെതിരെ വെസ്റ്റ് സോണിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് സോണ്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണ്. 74 റണ്‍സോടെ അതിത് ഷേത്താണ് വെസ്റ്റ് സോണിന്‍റെ ടോപ് സ്കോറര്‍. 13 റണ്ണോടെ അഞ്ച് റണ്‍സോടെ അര്‍സാന്‍ നാഗ്‌വാസ്‌വാലയും ക്രീസില്‍. 65-5ലേക്ക് കൂപ്പുകുത്തിയശേഷമാണ് വെസ്റ്റ് സോണ്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്.
ടോസ് നേടി ക്രീസിലിറങ്ങിയ വെസ്റ്റ് സോണിന് ഓപ്പണര്‍മാരായ പൃഥ്വി ഷായും ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചാലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. 26 റണ്‍സെടുത്ത പൃഥ്വി ഷായ സൗരഭ് കുമാര്‍ പുറത്താക്കിയതിന് പിന്നാലെ പ്രിയങ്ക് പാഞ്ചലിനെ(13) യാഷ് താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ പ്രതീക്ഷവെക്കുന്ന സൂര്യകുമാര്‍ യാദവിനും(7) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ശിവം മാവിയാണ് സൂര്യകുമാറിനെ പുറത്താക്കിയത്. പിന്നാലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സര്‍ഫ്രാസ് ഖാന്‍ 12 പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങിയതോടെ വെസ്റ്റ് സോണ്‍ 65-5ലേക്ക് കൂപ്പുകുത്തി.
കെയ്ന്‍ വില്യംസണ് ലോട്ടറി! ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്, സ്മിത്തിന് നേട്ടം! റൂട്ട് താഴോട്ടിറങ്ങി
103 പന്ത് നേരിട്ട ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര 28 റണ്‍സുമായി അതിത് ഷേത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ടീം സ്കോര്‍ 100 കടന്നതിന് പിന്നാലെ ശിവം മാവിയുടെ പന്തില്‍ പുറത്തായി. ഇതിനുശേഷം ഷേത്തും ജഡേജയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി വെസ്റ്റ് സോണിനെ കരകയറ്റിയെങ്കിലും ജഡേജയെ(39) പുറത്താക്കി ശരണ്‍ഷ് ജെയിന്‍ കൂട്ടുകെട്ട് പൊളിച്ചു.
സൗത്ത് സോണും നോര്‍ത്ത് സോണും തമ്മിലുള്ള രണ്ടാം സെമിയില്‍ നോര്‍ത്ത് സോണിനെ 198 റണ്‍സിന് ഓള്‍ ഔട്ടാക്കി ബാറ്റിംഗ് തുടങ്ങിയ സൗത്ത് സോണ്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 63-4 എന്ന സ്കോറില്‍ തകര്‍ച്ചയിലാണ്. 37 റണ്‍സുമായി മായങ്ക് അഗര്‍വാളും 12 റണ്‍സോടെ തിലക് വര്‍മയുമാണ് ക്രീസില്‍.സായ് സുദര്‍ശന്‍(9), രവികുമാര്‍ സമര്‍ത്ഥ്(1), ഹനുമാ വിഹാരി(0), റിക്കി ബൂയി(0) എന്നിവരെയാണ് സൗത്ത് സോണിന് നഷ്ടമായത്.
