ദക്ഷിണാഫ്രിക്കക്കായി 193 ഏകദിനങ്ങളില്‍ കളിച്ച ഡുമിനി 37.39 റണ്‍സ് ശരാശരിയില്‍ 5047 റണ്‍സടിച്ചിട്ടുണ്ട്. 68 വിക്കറ്റുകളും കരിയറില്‍ സ്വന്തമാക്കി.
ജൊഹാനസബര്‍ഗ്: ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരം ജീന്‍ പോള്‍ ഡുമിനി. അതേസമയം, ടി20 ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും ഡുമിനി വ്യക്തമാക്കി. 2017 സെപ്റ്റംബറില്‍ ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
വിരമിക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്നും ഡുമിനി പറഞ്ഞു. ടി20 ക്രിക്കറ്റില്‍ തുടരുമെങ്കിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്നും ഡുമിനി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കക്കായി 193 ഏകദിനങ്ങളില്‍ കളിച്ച ഡുമിനി 37.39 റണ്‍സ് ശരാശരിയില്‍ 5047 റണ്‍സടിച്ചിട്ടുണ്ട്. 68 വിക്കറ്റുകളും കരിയറില്‍ സ്വന്തമാക്കി. 2013ല്‍ നെതര്‍ലന്‍ഡ്സിനെതിരെ 122 പന്തില്‍ 150 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമില്‍ ഇടം നേടുകയാണെങ്കില്‍ ഡുമിനി കളിക്കുന്ന മൂന്നാമത്തെ ലോകകപ്പാവും അത്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ ഇമ്രാന്‍ താഹിറും ലോകകപ്പിനുശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
