മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് ഒന്നാം വിക്കറ്റ് നഷ്ടമായി. അലീസ ഹീലിയെ (1) സ്വന്തം പന്തില്‍ രേണുക ക്യാച്ചെടുത്ത് പുറത്താക്കി. അടുത്ത ഓവറില്‍ ഓസീസിന് രണ്ടാമത്തെ പ്രഹരവുമേറ്റു.
മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് 173 റണ്‍സ് വിജലക്ഷ്യം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയക്ക് എല്ലിസ് പെറിയുടെ (75) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗ്രേസ് ഹാരിസ് (41) നിര്‍ണായക സംഭാവന നല്‍കി. എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. അഞ്ജലി ശര്‍വാണി, രേണുക സിംഗ്, ദേവിക വൈദ്യ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ടി20 കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാജേശ്വരി ഗെയ്കവാദ് ടീമിലെത്തി. മേഘ്‌ന സിംഗ് പുറത്തായി.
മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് ഒന്നാം വിക്കറ്റ് നഷ്ടമായി. അലീസ ഹീലിയെ (1) സ്വന്തം പന്തില്‍ രേണുക ക്യാച്ചെടുത്ത് പുറത്താക്കി. അടുത്ത ഓവറില്‍ ഓസീസിന് രണ്ടാമത്തെ പ്രഹരവുമേറ്റു. ഇത്തവണ അഞ്ജലിയുടെ പന്തില്‍ തഹ്ലിയ മഗ്രാത്തിന്റെ (1) വിക്കറ്റ് തെറിച്ചു. എന്നാല്‍ ബേത് മൂണിക്കൊപ്പം (30)- ഒത്തുചേര്‍ന്ന പെറി ഓസീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മൂണിക്ക് പിന്നാലെ അഷ്‌ലി ഗാര്‍ഡ്‌നറും (7) പുറത്തായതോടെ ഓസീസ് നാലിന് 89 എന്ന നിലയിലായി.
എന്നാല്‍ ഗ്രേസിനെ കൂട്ടുപിടിച്ച് പെറി ഓസീസിനെ മുന്നോട്ട് നയിച്ചു. 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് പെറി മടങ്ങിയത്. 47 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ഒമ്പത് ഫോറും നേടി. പെറിക്ക് ശേഷം ക്രീസിലെത്തിയ അന്നാബെല്‍ സതര്‍ലന്‍ഡ് (1), നിക്കോള കാരി (6) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ ഗ്രേസും പുറത്തായി. 18 പന്തുകള്‍ മാത്രം നേരിട്ട ഗ്രേസ് മൂന്ന് സിക്‌സും നാല് ഫോറും നേടിയിരുന്നു. അലാന കിംഗ് (7), മേഗന്‍ ഷട്ട് (1) പുറത്താവാതെ നിന്നു.
ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദേവിക വൈദ്യ, റിച്ചാ ഘോഷ്, ദീപ്തി ശര്‍മ, രാധ യാദവ്, അഞ്ജലി ശര്‍വാണി, രാജേശ്വരി ഗെയ്കവാദ്, രേണുക ഠാക്കൂര്‍.
