ജോസ് ദി ബോസ്; പാകിസ്ഥാനെതിരെ ധ്രുവ് ജുരെല്‍ കീപ്പ് ചെയ്യുന്നത് ബട്‍ലർ സമ്മാനിച്ച ഗ്ലൗവുമായി

കൊളംബോ: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഹതാരങ്ങളായിരുന്നു ജോസ് ബട്‍ലറും ധ്രുവ് ജൂരെലും. എമേർജിംഗ് ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ എയ്ക്കെതിരെ ഇന്ത്യ എയ്ക്കായി ധ്രുവ് വിക്കറ്റ് കീപ്പ് ചെയ്യുന്നത് ബട്‍ലർ ഐപിഎല്ലിനിടെ സമ്മാനിച്ച ​ഗ്ലൗസ് അണിഞ്ഞാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ജോസ് ഭായ് സമ്മാനിച്ച ​ഗ്ലൗസുമായാണ് ധ്രുവ് ജൂരെല്‍ ഇന്ത്യ എയ്ക്കായി വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നത് എന്നതാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വിറ്റ്. റോയല്‍സ് ഫാമിലി എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പമുണ്ട്. 

അയല്‍ക്കാരുടെ ആവേശപ്പോരാട്ടത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയാണ്. 12 ഓവർ പിന്നിടുമ്പോള്‍ 44-2 എന്ന സ്കോറിലാണ് പാക് ടീം. ഇതിനകം രണ്ട് വിക്കറ്റ് വീണ ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങളിലാണ് സഹീബ്‍സാദ ഫർഹാനും ഹസീബുള്ള ഖാനും. സയീം അയൂബ്, ഒമെർ യൂസഫ് എന്നിവരെ പേസർ രാജ്‍വർധന്‍ ഹംഗർഗേക്കർ പുറത്താക്കി. ഇരുവരും പൂജ്യം റണ്‍സിലാണ് മടങ്ങിയത്. വിക്കറ്റിന് പിന്നില്‍ ജൂരെലിനാണ് ക്യാച്ച് എന്ന സവിശേഷതയുമുണ്ട്. ഇതിനകം സെമിയിലെത്തിയ ഇന്ത്യന്‍ ടീമിന് ഇന്നത്തെ മത്സരഫലം പ്രസക്തമല്ല. എങ്കിലും മത്സരത്തില്‍ തകർപ്പന്‍ ജയം ഇന്ത്യ പ്രതീക്ഷിക്കുന്നു. യുഎഇ, നേപ്പാള്‍ ടീമുകളെ തോല്‍പ്പിച്ച് എത്തുന്ന ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയമാണ് പാക്കിസ്ഥാനെതിരെ ലക്ഷ്യമിടുന്നത്.

Scroll to load tweet…

ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍

സായ് സുദർശന്‍, അഭിഷേക് ശർമ്മ, നിഖിന്‍ ജോസ്, യഷ് ധുള്‍(ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, നിഷാന്ത് സന്ധു, ധ്രുവ് ജൂരെല്‍(വിക്കറ്റ് കീപ്പർ), മാനവ് സത്താർ, ഹർഷിത് റാണ, നിതീഷ് റെഡ്ഡി, രാജ്‍വർധന്‍ ഹംഗർഗേക്കർ.

Read more: എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; അറിയാം മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യന്‍ സമയം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം