പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് പാക്കിസ്ഥാന്‍ ടീമിന്‍റെ കരുത്തെങ്കില്‍ ഐപിഎല്ലിലെ യുവനിരയാണ് ഇന്ത്യയുടെ കരുത്ത്.

കൊളംബോ: എമേര്‍ജിംഗ് ഏഷ്യാ കപ്പ് ഫൈനലില്‍ പാക്കിസ്ഥാന്‍ എ ടീമിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ എ ടീം ബൗളിംഗ് തെരഞ്ഞെടുത്തു. നിലവിലെ ചാമ്പ്യന്‍മാരായ പാക്കിസ്ഥാന്‍ എ ടീം ആതിഥേയരായ ശ്രീലങ്കയെ തകര്‍ത്താണ് ഫൈനലിലെത്തിയത്. ഇന്ത്യയാകട്ടെ ആവേശപ്പോരാട്ടത്തില്‍ ബംഗ്ലാദേശ് എ ടീമിന്‍റെ വെല്ലുവിളി അതിജീവിച്ചാണ് കീരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് പാക്കിസ്ഥാന്‍ ടീമിന്‍റെ കരുത്തെങ്കില്‍ ഐപിഎല്ലിലെ യുവനിരയാണ് ഇന്ത്യയുടെ കരുത്ത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ യാഷ് ദുള്ളും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങിയ ധ്രുവ് ജൂറെലും ഗുജറാത്ത് ടൈറ്റന്‍സിനായി ഐപിഎല്‍ ഫൈനലില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സായ് സുദര്‍ശനും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മയും രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗുമെല്ലാം അടങ്ങുന്നതാണ് ഇന്ത്യന്‍ നിര.

Scroll to load tweet…

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്നെങ്കിലും അധികം അവസരം ലഭിക്കാതിരുന്ന അണ്ടര്‍ 19 ലോകകപ്പ് പേസര്‍ രാജ്യവര്‍ധന്‍ ഹങ്കരേക്കറും ഹല്‍ഷിത് റാണയും സ്പിന്നര്‍ നിഷാന്ത് സിന്ധുവും യുവ്‌രാജ് സിംഗ് ദോഡിയയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയും കരുത്തുറ്റതാണ്. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.

ബാബര്‍ അസം ഇല്ലാതെ എന്ത് ലോകകപ്പ് പ്രൊമോ; ഐസിസിയുടെ ലോകകപ്പ് വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അക്തര്‍

ഇന്ത്യ എ: സായ് സുദർശൻ, അഭിഷേക് ശർമ (വിസി), നിക്കിൻ ജോസ്, പ്രദോഷ് രഞ്ജൻ പോൾ, യാഷ് ദുൽ (സി), റിയാൻ പരാഗ്, നിശാന്ത് സിന്ധു, പ്രഭ്‌സിമ്രാൻ സിംഗ് (ഡബ്ല്യുകെ), ധ്രുവ് ജുറെൽ, മാനവ് സുത്താർ, യുവരാജ്‌സിൻഹ് ദോഡിയ, ഹർഷിത് കുമാർ, ആകാശ് കുമാർ, ആകാശ് സിംഗ്, നിഷ്‌കർ റെഡ്ഡി. സ്റ്റാൻഡ് ബൈ: ഹർഷ് ദുബെ, നെഹാൽ വധേര, സ്നെൽ പട്ടേൽ, മോഹിത് റെഡ്കർ.

പാകിസ്ഥാൻ എ: മുഹമ്മദ് ഹാരിസ്, ഒമൈർ ബിൻ യൂസഫ്, അമദ് ബട്ട്, അർഷാദ് ഇഖ്ബാൽ, ഹസീബുള്ള, കമ്രാൻ ഗുലാം, മെഹ്‌റാൻ മുംതാസ്, മുബാസിർ ഖാൻ, മുഹമ്മദ് വസീം ജൂനിയർ, ഖാസിം അക്രം, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സുഫിയാൻ തസൂബ്, സുഫിയാൻ തസൂബ്, സുഫിയാൻ തസൂബ്. നോൺ-ട്രാവലിംഗ് റിസർവുകൾ: അബ്ദുൾ വാഹിദ് ബംഗൽസായി, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ജുനൈദ്, രോഹൈൽ നസീർ.