Asianet News MalayalamAsianet News Malayalam

ബാബര്‍ അസം ഇല്ലാതെ എന്ത് ലോകകപ്പ് പ്രൊമോ; ഐസിസിയുടെ ലോകകപ്പ് വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അക്തര്‍

പാക്കിസ്ഥാന്‍ താരങ്ങളില്‍ വഹാബ് റിയാസും ഷഹീന്‍ ഷാ അഫ്രീദിയും പ്രൊമോ വീഡിയോയിലുണ്ട്. എന്നാല്‍ പാക് നായകന്‍ കൂടിയായ ബാബര്‍ അസമിനെ പ്രൊമോ വീഡിയോയില്‍ നിന്നൊഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് പേസറായ ഷൊയ്ബ് അക്തര്‍.

Time to grow up a bit Shoaib Akhtar slams ICC World Cup promo video for Babar Azams absence gkc
Author
First Published Jul 23, 2023, 1:27 PM IST

കറാച്ചി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ വീഡിയോ ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായി പ്രൊമോ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും ശബ്ദും നല്‍കിയിരിക്കുന്നതും.

ലോകകപ്പിലെ മുന്‍കാല പോരാട്ടങ്ങളും ആരാധകരുടെയും കളിക്കാരുടെയും ആവേശവും സങ്കടവും നിരാശയുമെല്ലാം മിന്നും പ്രകടനങ്ങളുമെല്ലാം വന്നുപോകുന്ന പ്രൊമോ വീഡിയോ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ധോണിയുടെ സിക്സും രവി ശാസ്ത്രിയുടെ പ്രശസ്തമായ കമന്‍ററിയും കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. വിരാട് കോലി, ധോണി, യുവരാജ്, സച്ചിന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെല്ലാം പ്രൊമോ വീഡിയോയില്‍ വന്നു പോകുന്നുണ്ട്.

പാക്കിസ്ഥാന്‍ താരങ്ങളില്‍ വഹാബ് റിയാസും ഷഹീന്‍ ഷാ അഫ്രീദിയും പ്രൊമോ വീഡിയോയിലുണ്ട്. എന്നാല്‍ പാക് നായകന്‍ കൂടിയായ ബാബര്‍ അസമിനെ പ്രൊമോ വീഡിയോയില്‍ നിന്നൊഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് പേസറായ ഷൊയ്ബ് അക്തര്‍. പാക്കിസ്ഥാന്‍റെയും ബാബര്‍ അസമിന്‍റെയും മതിയായ സാന്നിധ്യമില്ലാതെ എങ്ങനെയാണ് ലോകകപ്പ് പ്രൊമോ പൂര്‍ണമാണെന്ന് പറയാന്‍ കഴിയുക എന്ന് ട്വീറ്റ് ചെയ്ത അക്തര്‍ ബാബറിനെ അങ്ങനെ കരുതുന്നവര്‍ സ്വയം പരിഹാസ്യരാകുകയാണെന്നും നിങ്ങള്‍ കുറച്ചു കൂടി വളരണമെന്നും ട്വിറ്റ് ചെയ്തു.   

ഒക്ടോബര്‍ അഞ്ചിന് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഏകദിന ലോകകപ്പിന് തുടക്കമാകുക. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ലോകകപ്പില്‍ പാക്കിസ്ഥാന്‍റെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. പാക് ടീമിന് ഇന്ത്യയില്‍ കളിക്കാന്‍ ഇതുവരെ പാക് സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല.

കരാട്ടെ കിഡ് അല്ലെന്ന് ആരും പറയില്ല; സ്ലിപ്പില്‍ പറക്കും ക്യാച്ചിലൂടെ അമ്പരപ്പിച്ച് രഹാനെ-വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios