ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് ക്യാപ്റ്റന്‍ ടോം ലാഥമും  വില്‍ യങും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആന്‍ഡേഴ്സണെയും ബ്രോഡിനെയും പോട്ടിനെയും ഫലപ്രദമായി നേരിട്ട ഇരുവരും ചേര്‍ന്ന് 84 റണ്‍സടിച്ചു.

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ്(England vs New Zealand) മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന ശക്തമായ നിലയിലാണ്. 81 റണ്‍സോടെ ഡാരില്‍ മിച്ചലും 67 റണ്‍സുമായി ടോം ബ്ലെണ്ടലും ക്രീസില്‍. 169-4 എന്ന സ്കോറില്‍ പതറിയ കവീസിനെ ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് ക്യാപ്റ്റന്‍ ടോം ലാഥമും വില്‍ യങും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ആന്‍ഡേഴ്സണെയും ബ്രോഡിനെയും പോട്ടിനെയും ഫലപ്രദമായി നേരിട്ട ഇരുവരും ചേര്‍ന്ന് 84 റണ്‍സടിച്ചു. വില്‍ യങിനെ(47) മടക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സാണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ടോം ലാഥമിനെ(26) ആന്‍ഡേഴ്സണും വീഴ്ത്തി.

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് തിരിച്ചടി; ക്യാപ്റ്റന്‍ വില്യംസണ് കൊവിഡ്

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വെയും(46), ഹെന്‍റി നിക്കോള്‍സും(30) ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി കിവീസിനെ തകര്‍ച്ചയിലേക്ക് പോകാകതെ കാത്തു. നിക്കോള്‍സിനെ(30) വീഴ്ത്തി സ്റ്റോക്സ് തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. പിന്നാലെ കോണ്‍വെയെ ആന്‍ഡേഴ്സണ്‍ മടക്കിയതോടെ കിവീസ് വീണ്ടും പ്രതിരോധത്തിലായി.

ഐപിഎല്‍ സംപ്രേഷണാവകാശം; ആമസോണ്‍ പിന്‍മാറി, മത്സരം കടുക്കുന്നു

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്ലണ്ടലും മിച്ചലും ആദ്യ ടെസ്റ്റിലേതിന് സമാനമായി തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ടിന്‍റെ പിടി അയഞ്ഞു. പിരിയാത്ത അഞ്ചാ വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 149 റണ്‍സടിച്ചിട്ടുണ്ട്. ക്യാപറ്റന്‍ കെയ്ന്‍ വില്യംസണ് കൊവിഡ് ബാധിച്ചതിനാല്‍ ടോം ലാഥമാണ് രണ്ടാം ടെസ്റ്റില്‍ കിവീസിനെ നയിക്കുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.