കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കാന്‍ പോകുന്ന മത്സരം

എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍(ENG vs IND 5th Test) ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ്(Ben Stokes) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശുഭ്‌മാന്‍ ഗില്ലും ചേതേശ്വ‍ര്‍ പൂജാരയും ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പേസര്‍ ജസ്പ്രീത് ബുമ്രയാണ്(Jasprit Bumrah) ഇന്ത്യയെ നയിക്കുന്നത്. ബുമ്രയ്ക്ക് പുറമെ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഷ‍ര്‍ദ്ദുല്‍ ഠാക്കൂറും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിംഗ് നിര. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Shubman Gill, Cheteshwar Pujara, Hanuma Vihari, Virat Kohli, Shreyas Iyer, Rishabh Pant(w), Ravindra Jadeja, Shardul Thakur, Mohammed Shami, Mohammed Siraj, Jasprit Bumrah(c)

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Sam Billings(w), Matty Potts, Stuart Broad, Jack Leach, James Anderson

Scroll to load tweet…

കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കൊവിഡ് ബാധിതനായ രോഹിത് ശ‍ര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസറെന്ന റെക്കോര്‍ഡ് ജസ്പ്രീത് ബുമ്രയെ തേടിയെത്തി. ഇതിഹാസ താരം കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി ടെസ്റ്റില്‍ നയിച്ച പേസര്‍. 1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നു അത്.

സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമോ? തഴഞ്ഞതില്‍ വിമര്‍ശനവുമായി വി ശിവന്‍കുട്ടി