ഗില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. റിഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
എഡ്ജ്ബാസ്റ്റണ്‍: കെ എല്‍ രാഹുലിന് (KL Rahul) പകരമായാണ് ശുഭ്മാന്‍ ഗില്ലിനെ (Shubman Gill) ഇംഗ്ലണ്ടിനെതിരെയായ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. എഡ്ജ്ബാസ്റ്റണില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം (Cheteshwar Pujara) ഓപ്പണറായെത്താന്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയ ശേഷം നിരാശപ്പെടുത്തുകയാണ് ഗില്‍ ചെയ്തത്. നാല് ബൗണ്ടറി നേടിയെങ്കിലും 17 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചതാണ് ഗില്ലിന് വിനയായത്.
ഇപ്പോള്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അല്‍പം കൂടി പക്വത കാണിക്കേണ്ടതുണ്ടെന്നാണ് ശാസ്ത്രി പറയുന്നത്. ''വളരെ ദൗര്‍ഭാഗ്യകരമാണ് അവന്റെ പുJത്താവല്‍. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് ഗില്‍ മടങ്ങുന്നത്. ഗില്ലിന് കഴിവുണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ബാറ്റിംഗില്‍ കുറച്ചുകൂടെ ഉത്തരവാദിത്തം കാണിക്കാന്‍ ഗില്‍ ശ്രമിക്കണം. പുറത്തായ രീതി ഏറെ നിരാശപ്പെടുത്തുന്നു.'' ശാസ്ത്രി പറഞ്ഞു.
''ഗില്ലിന് അനായാസം ബൗണ്ടറികള്‍ കണ്ടെത്താന്‍ കഴിയാവുന്ന ഗ്രൗണ്ടായിരുന്നത്. ഇത്തരം ഗ്രൗണ്ടുകളില്‍ തന്റെ വിക്കറ്റിന് മൂല്യം അവന്‍ തിരിച്ചറിയണമായിരുന്നു. ക്രീസിലുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമായി റണ്‍സ് കണ്ടെത്താമായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളിലെ ഷോട്ടുകളാണ് പ്രശ്‌നം. അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കാമായിരുന്നു. അവനും ഈ പ്രകടനം ഓര്‍ത്ത് നിരാശപ്പെടുന്നുണ്ടാവും.'' ശാസ്ത്രി വിലയിരുത്തി.
ഗില്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. റിഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രിത് ബുമ്രയുടെ (16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു.
പിന്നാലെ പന്തെറിയാനെത്തിയ ക്യാപ്റ്റന്‍ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മുന്‍നിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416നെിരെ ഇംഗ്ലണ്ട് തകര്‍ച്ച നേരിടുകയാണ്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ശേഷിക്കുന്ന വിക്കറ്റുകള്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്വന്തമാക്കിയത്. അപകടകാരിയായ ജോ റൂട്ടിനെ സിറാജാണ് മടക്കിയത്. ജാക്ക് ലീച്ചിന്റെ വിക്കറ്റ് ഷമിയും സ്വന്തമാക്കി.
