ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് രണ്ടാംദിനം പുരോഗമിക്കുകയാണ്

ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ(Kane Williamson) ഷോട്ടുകള്‍ അനുകരിച്ച് നെറ്റ്‌സില്‍ കുഞ്ഞ് ആരാധകന്‍റെ ബാറ്റിംഗ് പ്രകടനം. വിഖ്യാതമായ ലോര്‍ഡ്‌സില്‍(Lord's) പുരോഗമിക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിനിടെ(England vs New Zealand 1st Test) സ്റ്റേഡിയം അധികൃതര്‍ തന്നെയാണ് ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചത്. നെറ്റ്‌സില്‍ തന്‍റെ കുഞ്ഞ് ബാറ്റ് കൊണ്ട് കെയ്‌ന്‍റെ ഷോട്ടുകള്‍ അനുകരിക്കുകയായിരുന്നു ടോം എന്ന ആരാധകന്‍. 

അതേസമയം ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് രണ്ടാംദിനം പുരോഗമിക്കുകയാണ്. ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 132 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 141ല്‍ പുറത്തായപ്പോള്‍ കിവികള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 64 ഓവറില്‍ നാല് വിക്കറ്റിന് 199 റണ്‍സെന്ന നിലയിലാണ്. ടോം ബ്ലന്‍ഡലും(73*), ഡാരില്‍ മിച്ചലുമാണ്(77*) ക്രീസില്‍. ആദ്യ ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സ് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നേടിക്കഴിഞ്ഞൂ. ജിമ്മി ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഓരോ വിക്കറ്റ് വീഴ്‌ത്തി. ന്യൂസിലന്‍ഡിനിപ്പോള്‍ ആകെ 190 റണ്‍സിന്‍റെ ലീഡായി. 

രണ്ടാം ഇന്നിംഗ്‌സില്‍ ടോം ലാഥം(14, വില്‍ യങ്(1), നായകന്‍ കെയ്‌ന്‍ വില്യംസണ്‍(15), ദേവോണ്‍ കോണ്‍വേ(13) എന്നിങ്ങനെയാണ് പുറത്തായ കിവി ബാറ്റര്‍മാരുടെ സ്‌കോര്‍. 

Scroll to load tweet…

നേരത്തെ ജയിംസ് ആന്‍ഡേഴ്‌സണിന്‍റേയും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന്‍റെയും നാല് വിക്കറ്റ് പ്രകടനത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡ് 40 ഓവറില്‍ 132റണ്‍സില്‍ പുറത്താവുകയായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡും ബെന്‍ സ്റ്റോക്‌സും ഓരോ വിക്കറ്റ് നേടി. 50 പന്തില്‍ 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് ടോപ് സ്‌കോറര്‍. നായകന്‍ കെയ്‌ന്‍ വില്യംസണ് രണ്ട് റണ്‍സേ നേടാനായുള്ളൂ. 

മറുപടി ബാറ്റിംഗില്‍ ടിം സൗത്തി നാലും ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും കെയ്‌ല്‍ ജാമീസണ്‍ രണ്ടും കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം ഒന്നും വിക്കറ്റുമായി തിരിച്ചടിച്ചപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 42.5 ഓവറില്‍ 141 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സെടുത്ത സാക്ക് ക്രൗലിയാണ് ടോപ്പര്‍. നായകന്‍ ബെന്‍ സ്റ്റോക്‌സ് ഒരു റണ്ണില്‍ മടങ്ങി. 

ഞാൻ റെക്കോർഡുകൾ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ പിന്തുടരുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ