Asianet News MalayalamAsianet News Malayalam

വീണ്ടും സ്പിന്നര്‍മാര്‍ വീഴ്ത്തി; മൊട്ടേറയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 205ന് അവസാനിച്ചു

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും തളര്‍ത്തിയത് സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ്. അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി.

England all out for 205 in Motera vs India
Author
Ahmedabad, First Published Mar 4, 2021, 4:08 PM IST

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205ന് അവസാനിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഇത്തവണയും തളര്‍ത്തിയത് സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ്. അക്‌സര്‍ പട്ടേല്‍ നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. മുഹമ്മദ് സിറാജിന് രണ്ടും വാഷിംഗ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്. 55 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടായി. നേരിട്ട മൂന്നാം പന്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ (0) ജയിംസ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. നാല് റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. രോഹിത് ശര്‍മ (4), ചേതേശ്വര്‍ പൂജാര (0) എന്നിവരാണ് ക്രീസില്‍.

ഇംഗ്ലണ്ട് അവസാന സെഷനില്‍ തീര്‍ന്നു

England all out for 205 in Motera vs India

ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചിന് 144 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മൂന്നാം സെഷില്‍ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 61 റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാനിച്ചു. സ്‌റ്റോക്‌സിനെ നഷ്ടമായതിന് ശേഷം ഡാനിയേല്‍ ലോറന്‍സ് (46)-ഒല്ലി പോപ്പ് (29) അല്‍പനേരം ചെറുനിന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

കൂട്ടുകെട്ട് പൊളിച്ചത് അശ്വിന്‍

England all out for 205 in Motera vs India

ഈ കൂട്ടുകെട്ട് പൊളിച്ചത് അശ്വിനായിരുന്നു. പോപ്പിനെ ഷോര്‍ട്ട് ലെഗില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ബെന്‍ ഫോക്‌സിനും അശ്വിന്‍ വിധിയെഴുതി. ഒരു റണ്‍ മാത്രമായിരുന്നു ഫോക്‌സിന്റെ സമ്പാദ്യം. അവസാനം ജാക്ക് ലീച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു. ജയിംസ് ആന്‍ഡേഴ്‌സണ്‍ (10) പുറത്താവാതെ നിന്നു. 

വീണ്ടും ലോക്കല്‍ ബോയ്

England all out for 205 in Motera vs India

മൂന്നാം ടെസ്റ്റില്‍ നിര്‍ത്തിയിടത്ത് നിന്നാണ് അക്‌സര്‍ പട്ടേല്‍ തുടങ്ങിയത്. മൂന്നാം ടെസ്റ്റില്‍ 11 വിക്കറ്റുകള്‍ നേടിയ അക്‌സര്‍ പട്ടേല്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ പറഞ്ഞയച്ചു. ആറാം ഓവരില്‍ പന്തെറിയാനെത്തിയ അക്‌സര്‍ സിബ്ലിയെ ബൗള്‍ഡാക്കി. അടുത്ത ഓവറിന്റെ അവസാന പന്തിലും അക്‌സര്‍ വിക്കറ്റ് നേടി. അക്‌സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക് പിഴച്ചു. മിഡ് ഓഫില്‍ മുഹമ്മദ് സിറാജിന് അനായാസ ക്യാച്ച്. അവസാന സെഷനില്‍ രണ്ട് വിക്കറ്റുകള്‍ കൂടി അക്‌സര്‍ നേടി. ലോറന്‍സിനെ അക്‌സറിന് ഓവറില്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഡൊമിനിക്ക് ബെസ്സില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി നാല് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.

സ്റ്റോക്‌സിന്റെ കരുതല്‍, സിറാജിന്റെ ഇരട്ട പ്രഹരം

England all out for 205 in Motera vs India

സ്‌റ്റോക്‌സ് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കരുതലോടെയാണ് താരം കളിച്ചത്. 121 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജോണി ബെയര്‍സ്‌റ്റോയാണ് (28) സ്‌റ്റോക്‌സിനൊപ്പം ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ ബെയര്‍‌സ്റ്റോയെ സിറാജ് വിക്കറ്റിന് മുന്നില്‍. അതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനേയും സിറാജ് മടക്കിയിരുന്നു. എന്നാല്‍ ബെയര്‍‌സ്റ്റോയെ സിറാജ് വിക്കറ്റിന് മുന്നില്‍. അതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. നേരത്തെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടിനേയും സിറാജ് മടക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios