ലണ്ടന്‍: ഇംഗ്ലണ്ട്് വെറ്റന്‍ താരം ജയിംസ് ആന്‍ഡേഴ്‌സണിന് ആഷസ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ സാധിക്കില്ല. ആന്‍ഡേഴ്‌സണ് പകരം ക്രെയ്ഗ് ഓവര്‍ടോണിനെ നാലാം ടെസ്റ്റിനുള്ള 13 അംഗ ടീമില്‍ ഉള്‍പ്പെടുത്തി. ടീമിലെ ഏക മാറ്റവും ഇതുതന്നെയാണ്. ഓഗസ്റ്റ് നാലിനാണ് മത്സരം ആരംഭിക്കുക. 

കൗണ്ടി ക്രിക്കറ്റില്‍ ലങ്കാഷെയറിന് വേണ്ടി 20 ഓവറുകള്‍ എറിഞ്ഞ് കായികക്ഷമത വീണ്ടെടുക്കുന്നതിന്റൈ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. പിന്നീട് അനുഭവപ്പെട്ട വേദന അനുഭവപ്പെട്ടതോടെ അടുത്ത മത്സരത്തില്‍ നിന്ന് പിന്മാറേണ്ടിവന്നു. ഇതോടെ ആഷസ് ടീമില്‍ നിന്നും മാറ്റിനിര്‍ത്തുകയായിരുന്നു. 

2018 മാര്‍ച്ചിലാണ് അവസാനമായി ഓവര്‍ടോണ്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചത്. ഇതുവരെ മൂന്ന് ടെസ്റ്റുകളാണ് ഇംഗ്ലണ്ടിനായി കളിച്ചത്. കൗണ്ടിയില്‍ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകള്‍ നേടിയിരുന്നു. ആഷസ് പരമ്പരയില്‍ ഇരുവരും ഓരോ മത്സരങ്ങള്‍ ജയിച്ചിരുന്നു. 

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാം കുറന്‍, ജോ ഡെന്‍ലി, ജാക്ക് ലീച്ച്, ക്രെയ്ഗ് ഓവര്‍ടോണ്‍, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്.