Asianet News MalayalamAsianet News Malayalam

ഗാര്‍ട്ടണ്‍ ടീമില്‍; ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍

ജൂണ്‍ 29ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന 16 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. 
 

England announced squad for ODI Series against Sri Lanka
Author
London, First Published Jun 19, 2021, 6:53 PM IST

ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിതാര ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ പുതുമുഖതാരം ജോര്‍ജ് ഗാര്‍ട്ടണെ ഉള്‍പ്പെടുത്തി. ജൂണ്‍ 29ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളാണുള്ളത്. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന 16 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. 

പരിക്കില്‍ നിന്ന് പൂര്‍ണ മോചിതരല്ലാത്ത ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. 24കാരനായ ഗാര്‍ട്ടണ്‍ 24 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഡര്‍ഹാം, ഓവല്‍, ബ്രിസ്റ്റല്‍ എന്നിവിടങ്ങളാണ് വേദി. ജൂണ്‍ 29, ജൂലൈ 1, 4 തിയതികളിലാണ് മത്സരങ്ങള്‍. 

ഇംഗ്ലണ്ട് ടീം: ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിംഗ്‌സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ടോം കറന്‍, ലിയാം ഡോസണ്‍, ജോര്‍ജ് ഗാര്‍ട്ടണ്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക് വുഡ്.

Follow Us:
Download App:
  • android
  • ios