ഓപ്പണര്‍മാരായി സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും തന്നെയാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്. മൂന്നാം നമ്പറില്‍ ഒലി പോപ്പ് എത്തുമ്പോള്‍ മുന്‍ നായകന്‍ ജോ റൂട്ട് ആണ് നാലാം നമ്പറില്‍. ജോണി ബെയര്‍സ്റ്റോ അഞ്ചാം നമ്പറില്‍ എത്തുമ്പോള്‍ ക്യാപ്റ്റന്‍ ബെന്ഡ‍ സ്റ്റോക്സ് ആണ് ആറാം നമ്പറില്‍. വിക്കറ്റ് കീപ്പറായി ബെന്‍ ഫോക്സ് ആണ് ടീമിലുള്ളത്.

ഹൈദരാബാദ്: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന ആദ്യ ക്രിക്കറ്റ് ടെസറ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ ഹൈദരാബാദില്‍ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലില്ല. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇംഗ്ലണ്ച് ആദ്യ ടെസ്റ്റിനിറങ്ങുന്നത്.

ലെഗ് സ്പിന്‍ ഓള്‍ റൗണ്ടര്‍ റെഹാന്‍ അഹമ്മദ്, ഇടം കൈയന്‍ സ്പിന്നര്‍ ടോം ഹാര്‍ട്‌ലി, ജാക് ലീച്ച് എന്നിവരാണ് സ്പിന്നര്‍മാരായി ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്. പേസറായി മാര്‍ക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്.

ഓപ്പണര്‍മാരായി സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും തന്നെയാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്. മൂന്നാം നമ്പറില്‍ ഒലി പോപ്പ് എത്തുമ്പോള്‍ മുന്‍ നായകന്‍ ജോ റൂട്ട് ആണ് നാലാം നമ്പറില്‍. ജോണി ബെയര്‍സ്റ്റോ അഞ്ചാം നമ്പറില്‍ എത്തുമ്പോള്‍ ക്യാപ്റ്റന്‍ ബെന്ഡ‍ സ്റ്റോക്സ് ആണ് ആറാം നമ്പറില്‍. വിക്കറ്റ് കീപ്പറായി ബെന്‍ ഫോക്സ് ആണ് ടീമിലുള്ളത്.

നിങ്ങള്‍ ഇന്ത്യയിൽ ബാസ്ബോള്‍ കളിച്ചാല്‍ 2 ദിവസം കൊണ്ട് ടെസ്റ്റ് തീരും; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി സിറാജ്

റെഹാന്‍ അഹമ്മദ്, അരങ്ങേറ്റക്കാരൻ ടോം ഹാര്‍ട്‌ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച് എന്നിവരാണ് പ്ലേയിംഗ് ഇലവനിലുള്ള മറ്റ് താരങ്ങള്‍. ലങ്കാഷെയറിനായി കളിക്കുന്ന ടോം ഹാര്‍ട്‌ലി 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനെതിരെ ഒരേയൊരു ടെസ്റ്റ് കളിച്ച റെഹാന്‍ അഹമ്മദാണ് ജാക് ലീച്ചിന് പുറമെ സ്പിന്നറായി ടീമിലുള്ളത്.

Scroll to load tweet…

ഇംഗ്ലണ്ട് ടീമിലുള്ള നാലാമത്തെ സ്പിന്നറായ ഷൊയ്ബ് ബാഷിറിന് വിസ പ്രശ്നങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നതോടെയാണ് ഹാര്‍ട്‌ലിക്ക് അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയത്. പേസര്‍മാരായ ഒലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗസ് അറ്റ്കിന്‍സണ്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇംഗ്ലണ്ട് വുഡിന് മാത്രം പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുന്നത്. 1962നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഒരു ടെസ്റ്റില്‍ ഒരേയൊരു പേസറുമായി കളിക്കാനിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക