ഈ മാസം ആദ്യം കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരിലെ രണ്ടാം മത്സരത്തില്‍ 15 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയി സിറാജ് തിളങ്ങിയിരുന്നു.

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ പുതിയ ബാസ്ബോള്‍ ശൈലി ഇന്ത്യയില്‍ എങ്ങനെയാകും നടപ്പാക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സ്പിന്നര്‍മാരെ തുണക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ബാസ്ബോള്‍ എത്രത്തോളം ഫലപ്രദമാകുമെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു.

ഇതിനിടെ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ബാസ്ബോള്‍ കളിച്ചാല്‍ രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് തീരാനിടയുണ്ടെന്ന വ്യക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇന്ത്യയില്‍ അവര്‍ ബാസ്ബോള്‍ കളിക്കാന്‍ ശ്രമിച്ചാല്‍ ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് തീരും. ഇന്ത്യൻ പിച്ചുകളില്‍ എല്ലാ പന്തുകളും കണ്ണും പൂട്ടി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ചില പന്തുകള്‍ കുത്തിത്തിരിയും. ചിലത് നേരെ വരും. അതുകൊണ്ടുതന്നെ അവരിവിടെ ബാസ്ബോള്‍ കളിച്ചാല്‍ അത് നമുക്ക് നല്ലതാണ്. കാരണം, ടെസ്റ്റ് അധികം നീളില്ല, രണ്ട് ദിവസത്തിനുള്ളില്‍ കളി കഴിയും-സിറാജ് ജിയോ സിനിമയില്‍ പറഞ്ഞു.

സ്റ്റാ‍ർ സ്പോർട്സിൽ കാണാനാവില്ല, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ മുതൽ; മത്സരം സൗജന്യമായി കാണാനുള്ള വഴികൾ

ഈ മാസം ആദ്യം കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരിലെ രണ്ടാം മത്സരത്തില്‍ 15 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയി സിറാജ് തിളങ്ങിയിരുന്നു. സിറാജിന്‍റെയും ബുമ്രയുടെയും ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ജയിച്ച് രണ്ട് മത്സര പരമ്പര ഇന്ത്യ സമനിലയാക്കുകയും ചെയ്തു.

Scroll to load tweet…

ഇംഗ്ലണ്ടിന്‍രെ ബാസ്ബോള്‍ ശൈലിയുടെ പ്രധാന പ്രയോക്താവായ ഹാരി ബ്രൂക്ക് ടെസ്റ്റ് പരമ്പരക്ക് തൊട്ടു മുമ്പ് വ്യക്തിപരമായ കാരണങ്ങളാല്‍ തിരിച്ചുപോയത് ഇംഗ്ലണ്ടിന് കനത്ത പ്രഹരമാണ്. ബ്രൂക്ക് പരമ്പരയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.നാളെ ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക