സംഭവത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്. തന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇത്തരം വിക്കറ്റുകളോടെ നോ പറയുമെന്നാണ് സ്റ്റോക്‌സ് പറയുന്നത്.
ലണ്ടന്‍: ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റ് വിവാദമായിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ ഷോട്ട്‌ബോള്‍ ഒഴിഞ്ഞുമാറിയ ശേഷം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബെന്‍ സ്റ്റോക്‌സിനോട് സംസാരിക്കാന്‍ പോയ ബെര്‍സ്റ്റോയെ അണ്ടര്‍ ആം ത്രോയിലൂടെ കീപ്പര്‍ അലക്‌സ് ക്യാരി പുറത്താക്കുകയായിരുന്നു. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ ബെയ്ര്‍സ്റ്റോ പുറത്താവുകയും ചെയ്തു.
സംഭവത്തെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്. തന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇത്തരം വിക്കറ്റുകളോടെ നോ പറയുമെന്നാണ് സ്റ്റോക്‌സ് പറയുന്നത്. മത്സരശേഷം ഇംഗ്ലീഷ് നായകന്‍ പറഞ്ഞതിങ്ങനെ... ''സംഭവം നടക്കുമ്പോള്‍ അംപയര്‍മാര്‍ ഓവര്‍ വിളിച്ചിരുന്നോ എനിക്കുറപ്പില്ല. ബെയര്‍സ്‌റ്റോ ആദ്യം ക്രീസിലുണ്ടായിരുന്നു. പിന്നീട് ക്രീസിന് പുറത്തേക്ക് നടന്നുനീങ്ങി. അത് ഔട്ടാണോ അല്ലയോ എന്നുള്ള കാര്യത്തിന്‍ ഞാന്‍ തര്‍ക്കികാനില്ല. ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം അതൊരു മാച്ച് വിന്നിംഗ് നിമിഷമായിരുന്നു. എന്നാല്‍ ഈ രീതിയില്‍ മത്സരം ജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' സ്‌റ്റോക്‌സ് പറഞ്ഞു.
പരമ്പരയില്‍ തിരിച്ചെത്താനാകുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും സ്റ്റോക്‌സ് വ്യക്തമാക്കി. ''അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഞങ്ങള്‍ 2-0ത്തിന് പിന്നിലാണ്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ 3-0ത്തിന് പരമ്പര ജയിക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. അതുപോലെ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും.'' സ്‌റ്റോക്‌സ് മത്സരശേഷം പറഞ്ഞു. നിയമപരമാണ് പുറത്താകലെന്നായിരുന്നു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പ്രതികരണം.
ബെയര്‍സ്റ്റോയുടെ റണ്ണൗട്ട് വിവാദം: ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍! ഓസീസിനെ പിന്തുണച്ച് അശ്വിന്‍
രണ്ടാം ടെസ്റ്റില്‍ 43 റണ്‍സിന്റെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇംഗ്ലണ്ട് 327ന് പുറത്താവുകയായിരുന്നു. ബെന്‍ സ്റ്റോക്സ്് 214 പന്തില്‍ 155 റണ്‍സുമായി പുറത്തായി. ക്യാപ്റ്റന്‍ ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ഓസീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ഓസ്ട്രേലിയ 416, 279 & ഇംഗ്ലണ്ട് 325 & 327. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

