ലണ്ടന്‍: ജോഫ്ര ആര്‍ച്ചര്‍ കുറച്ച് കാലമായി ഇംഗ്ലണ്ട് ബോര്‍ഡിന്റെ ചര്‍ച്ചാ വിഷയമാണ്. ബാര്‍ബഡോസില്‍ ജനിച്ച, പാതി ഇംഗ്ലീഷുകാരനായ ആര്‍ച്ചര്‍ക്ക് ഈ അടുത്ത് ഇംഗ്ലണ്ട്് ക്രിക്കറ്റ് ടീമില്‍ കളിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍, ആര്‍ച്ചര്‍ക്ക് ഇംഗ്ലണ്ട് ഏകദിന കുപ്പായത്തില്‍ കളിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.

ഏകദിന ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയില്‍ പാക്കിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ടിനായി കളിച്ചേക്കുമെന്ന് മോര്‍ഗന്‍ വ്യക്തമാക്കി. 

മോര്‍ഗന്‍ തുടര്‍ന്നു... വിവിധ രാജ്യങ്ങളില്‍ ടി20 ലീഗ് കളിക്കുന്നുണ്ട് ആര്‍ച്ചര്‍. എല്ലായിടത്ത് നിന്നും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നു. പാക്കിസ്ഥാനെതിരെ ആര്‍ച്ചറെ കളിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യം കോച്ച് ട്രവര്‍ ബെയ്‌ലിസ് എന്നോട് സംസാരിച്ചിരുന്നു. ലോകകപ്പിന് മുമ്പ് ആര്‍ച്ചര്‍ക്ക് ദേശീയ ജേഴ്‌സിയില്‍ കഴിവ് തെളിയിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് വരുന്നതെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.