Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നതിന് പിന്തുണ അറിയിച്ച് ഇംഗ്ലീഷ് ബോര്‍ഡ്

ടെസ്റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി ചുരുക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. 2023- 2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസത്തിന് പകരം നാല് ദിവസമാക്കി കുറയ്ക്കാനാണ് ഐസിസി ആലോചിക്കുന്നത്.

england cricket board ready to play four day test
Author
London, First Published Jan 1, 2020, 11:19 AM IST

ലണ്ടന്‍: ടെസ്റ്റ് മത്സരങ്ങള്‍ നാല് ദിവസമാക്കി ചുരുക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയമാണിത്. 2023- 2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ അഞ്ച് ദിവസത്തിന് പകരം നാല് ദിവസമാക്കി കുറയ്ക്കാനാണ് ഐസിസി ആലോചിക്കുന്നത്. ഇക്കാര്യത്തിനോട് കഴിഞ്ഞദിവസം വരെ ഒരു രാജ്യവും പ്രതികരിച്ചിരുന്നില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്, കാര്യങ്ങള്‍ പഠിച്ച ശേഷം അറിയിക്കാമെന്നാണ്. എന്നാല്‍ ആദ്യമായി പ്രതികരണമറിയിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി). 

ഐസിസിയുടെ തീരുമാനത്തെ പിന്തുണച്ചിരിക്കുകയാണ് ഇസിബി. ഇത്തരത്തിലേക്ക് മാറ്റിയാല്‍ താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം ലഭിക്കുമെന്നും സമയവും ലാഭിക്കാമെന്നുമാണ് ഇസിബി പറയുന്നത്. നിയമം നടപ്പിലാക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി കരുത്തുറ്റ ഘടനയോട് കൂടി നടത്തണമെന്നും ഇസിബി പ്രതിനിധി പറഞ്ഞു.

നിയമം നടപ്പാക്കാന്‍ ഐസിസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കണം.

Follow Us:
Download App:
  • android
  • ios