Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി; മോര്‍ഗനടക്കം മൂന്ന് പേര്‍ ഇനിയും കാത്തിരിക്കണം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, പഞ്ചാബ് കിംഗ്‌സ് താരങ്ങളായ ക്രിസ് ജോര്‍ദാന്‍, ഡേവിഡ് മലാന്‍ എന്നിവര്‍ ഇന്ത്യയില് തുടരുകയാണ്.
 

England Cricketers back to London after IPL suspension
Author
Mumbai, First Published May 5, 2021, 9:01 PM IST

മുംബൈ: ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചത് പിന്നാലെ ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് പറന്നു. എട്ട് താരങ്ങളാണ് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയത്. ജോസ് ബട്‌ലര്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, സാം ബില്ലിങ്‌സ്, സാം കറന്‍, ടോം കറന്‍, ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് മടങ്ങിയത്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, പഞ്ചാബ് കിംഗ്‌സ് താരങ്ങളായ ക്രിസ് ജോര്‍ദാന്‍, ഡേവിഡ് മലാന്‍ എന്നിവര്‍ ഇന്ത്യയില് തുടരുകയാണ്. നാളെ ഇവരും മടങ്ങുമെന്നാണ് അറിയുന്നത്. മടങ്ങിയെത്തുന്ന താരങ്ങള്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ കൂടുംബത്തോടൊപ്പം ചേരൂ. 

എന്നാല്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ബംഗ്ലാദേശ് എന്നിവിടങ്ങിളില്‍ നിന്നുള്ള താരങ്ങള്‍ ഇന്ത്യയില്‍ തുടരുകയാണ്. ഐപിഎല്ലില്‍ നാല് കളിക്കാര്‍ക്കും രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഉള്‍പ്പെടെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ടൂര്‍ണമെന്റ് നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.

ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios