താങ്കള്‍ ഓക്കെയാണോ, ആണെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ ആര്‍ച്ചര്‍, ആക്ഷേപഹാസ്യമാണോ താങ്കള്‍ ഉദ്ദേശിച്ചത് എന്നിട്ട് ആരും ചിരിച്ചു കണ്ടില്ലല്ലോ, താങ്കള്‍ക്ക് പോലും ചിരിക്കാന്‍ കഴിയുന്നില്ലല്ലോ എന്നും കുറിച്ചു.

മുംബൈ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീൻ അലിക്കെതിരെ പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്റീൻ നടത്തിയ ട്വീറ്റിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ മൊയീൻ അലി സിറിയയിൽ പോയി ഐഎസിൽ ചേരുമായിരുന്നു എന്ന തസ്‌ലീമ നസ്റീന്‍റെ ട്വീറ്റാണ് വൻ വിവാദത്തിന് തിരി കൊളുത്തിയത്.

മൊയീൻ അലിയെ പിന്തുണച്ച് ഇംഗ്ലണ്ട് താരങ്ങള്‍ രംഗത്തെത്തി. ഇതിനു പിന്നാലെ തസ്‌ലീമ നസ്റീൻ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. തസ്ലീമ നസ്‌റിന്‍റെ ട്വീറ്റിനെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ ജോഫ്ര ആര്‍ച്ചറും സാം ബില്ലിംഗ്സും സാഖിബ് മഹ്മൂദും ബെന്‍ ഡക്കറ്റുമെല്ലാം പരസ്യ പ്രതികരണവുമായി രംഗത്തെത്തി.

Scroll to load tweet…

താങ്കള്‍ ഓക്കെയാണോ, ആണെന്ന് എനിക്ക് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ ആര്‍ച്ചര്‍, ആക്ഷേപഹാസ്യമാണോ താങ്കള്‍ ഉദ്ദേശിച്ചത് എന്നിട്ട് ആരും ചിരിച്ചു കണ്ടില്ലല്ലോ, താങ്കള്‍ക്ക് പോലും ചിരിക്കാന്‍ കഴിയുന്നില്ലല്ലോ എന്നും കുറിച്ചു.

Scroll to load tweet…
Scroll to load tweet…

വിശ്വസിക്കാനാവുന്നില്ല, അസ്വസ്ഥകരമായ ട്വീറ്റ്, അസ്വസ്ഥതയുണ്ടാക്കുന്ന വ്യക്തിയും എന്നായിരുന്നു ഇംഗ്ലണ്ട് താരം സാഖിബ് മഹ്മൂദിന്‍റെ ട്വീറ്റ്. തസ്ലീമയുടെ അക്കൗണ്ടിനെതിരെ എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഇംഗ്ലണ്ട് താരമായ സാം ബില്ലിംഗ്സിന്‍റെ ട്വീറ്റ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

എന്നാല്‍ ഇംഗ്ലണ്ട് താരങ്ങളുടെ പ്രതികരണങ്ങള്‍ക്ക് പിന്നാലെ നൂറുകണക്കിനാളുകള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സംസാരിക്കുന്നതായും അധിക്ഷേപിക്കുന്നതിന് എതിരാണെന്ന് പറഞ്ഞ ആളുകള്‍ തന്നെയാണ് തിരിച്ച് അധിക്ഷേപിക്കുന്നതെന്നും തസ്ലീമ കുറിച്ചു. അലിയെ അധിക്ഷേപിക്കാന്‍ പാടില്ല, പക്ഷെ എന്നെ അധിക്ഷേപിക്കാം, കാരമം അലി മഹാനാണല്ലോ, ഞാനതല്ലല്ലോ എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്.

Scroll to load tweet…

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിച്ച മൊയീന്‍ അലി ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമാണ്. മദ്യക്കമ്പനിയുടെ ലോഗോയുള്ള ചെന്നൈ ടീമിന്‍റെ ജേഴ്സി ധരിക്കാനാവില്ലെന്നും ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റിത്തരണമെന്നും മൊയീന്‍ അലി ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചെന്നൈ ടീം ഇത് നിഷേധിക്കുകയും ചെയ്തു.